അമേരിക്കയിലെ അടച്ചുപൂട്ടല്‍; നാസയും പ്രവര്‍ത്തനം നിര്‍ത്തി

അടച്ചുപൂട്ടലിനെ കുറിച്ചുള്ള വിവരം നാസയുടെ വെബ്സൈറ്റില്‍ അറിയിപ്പായി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍ക്കു ശമ്പളമടക്കം ചെലവുകള്‍ക്കു പണം ലഭിക്കാതെ വന്നതോടെയാണ് ഒക്ടോബര്‍ ഒന്നിന് അമേരിക്കയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ അടച്ചിടാന്‍ നിര്‍ബന്ധിതമായത്.

author-image
Biju
New Update
nasda

വാഷിങ്ടണ്‍: യുഎസിലെ സാമ്പത്തിക അനിശ്ചിതാവസ്ഥയില്‍ നാസയ്ക്കും രക്ഷയില്ല. ധനസഹായം ലഭിക്കുന്നതിലുണ്ടാതുന്ന തടസ്സത്തില്‍ നാസയുടെ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അടച്ചുപൂട്ടലിനെ കുറിച്ചുള്ള വിവരം നാസയുടെ വെബ്സൈറ്റില്‍ അറിയിപ്പായി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍ക്കു ശമ്പളമടക്കം ചെലവുകള്‍ക്കു പണം ലഭിക്കാതെ വന്നതോടെയാണ് ഒക്ടോബര്‍ ഒന്നിന് അമേരിക്കയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ അടച്ചിടാന്‍ നിര്‍ബന്ധിതമായത്.

ലക്ഷക്കണക്കിനാളുകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതിക്കു പണം നല്‍കില്ലെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയം ഡെമോക്രാറ്റുകള്‍ ചെറുത്തതോടെയാണ് യുഎസ് സെനറ്റില്‍ ധനബില്ലുകള്‍ പാസാകാതെ വന്നത്. ഇതോടെ യുഎസില്‍ സാമ്പത്തിക അനിശ്ചിതാവസ്ഥ രൂപപ്പെട്ടു. ആറ് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് അടച്ചിടല്‍ സംഭവിച്ചത്. അവശ്യസേവനങ്ങള്‍ ഒഴികെയുള്ള വകുപ്പുകളാണ് പ്രതിസന്ധിയിലായത്.

nasa