അതിര്‍ത്തിയില്‍ മിസൈലുകള്‍ വിന്യസിച്ചു

അതിര്‍ത്തി മേഖലയില്‍ മാസങ്ങളായി നാറ്റോ സേന നടത്തുന്ന സൈനിക അഭ്യാസം തങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമായാണ് റഷ്യ കണക്കാക്കുന്നത്. പ്രകോപനം തുടര്‍ന്നാല്‍ മുന്നറിയിപ്പില്ലാതെ ആക്രമണം ഉണ്ടാകുമെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.

author-image
Rajesh T L
New Update
nato russia

nato russia

Listen to this article
0.75x 1x 1.5x
00:00 / 00:00

മോസ്‌കോ: യുക്രെയ്നും റഷ്യയും മിസൈലാക്രമണം കടുപ്പിച്ച സാഹചര്യത്തില്‍ യുക്രെയ്ന് പിന്തുണയുമായി നാറ്റോ സഖ്യം എത്തിയത് റഷ്യയെ ചൊടപ്പിച്ചിരിക്കുകയാണ്. നാറ്റോ സേനയെ തുരത്താന്‍ലക്ഷ്യമിട്ട് റഷ്യ അതിര്‍ത്തിയില്‍ മിസൈലുകളും കൂടുതല്‍ സൈനകരെയും വിന്യസിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരികയാണ്.

അതിര്‍ത്തി മേഖലയില്‍ മാസങ്ങളായി നാറ്റോ സേന നടത്തുന്ന സൈനിക അഭ്യാസം തങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമായാണ് റഷ്യ കണക്കാക്കുന്നത്. പ്രകോപനം തുടര്‍ന്നാല്‍ മുന്നറിയിപ്പില്ലാതെ ആക്രമണം ഉണ്ടാകുമെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.

ഇത് മറികടക്കാനാണ് ഹൈപ്പര്‍സോണിക് മിസൈലുകള്‍ അടക്കം റഷ്യ വിന്യസിച്ചിരിക്കുന്നത്. ആക്രമണമുണ്ടായാല്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുമെന്നാണ് പ്രതിരോധ വിദഗ്ദ്ധരുടെ അഭിപ്രായം.

ഭാവിയില്‍ ബഹിരാകാശ, പ്രതിരോധ, വ്യോമയാന രംഗങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാവുന്ന ഒന്നായിട്ടാണ് ഹൈപ്പര്‍സോണിക് സാങ്കേതിക വിദ്യ കരുതപ്പെടുന്നത്. ഇത്തരത്തിലുള്ള നാല് വിഭാഗം ഹൈപ്പര്‍സോണിക് മിസൈലുകളാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്.

സബ്സോണിക്, ട്രാന്‍സോണിക്, സൂപ്പര്‍സോണിക്, ഹൈപ്പര്‍ സോണിക് വിഭാഗത്തില്‍പ്പെട്ടവയാണ് അവ.

പൊതുവെ ഹൈപ്പര്‍സോണിക് മിസൈലുകളെ തടയാനോ ചെറുക്കാനോ പാടാണ്. ഇതിനെ നാറ്റോ സേന എങ്ങനെ നേരിടുമെന്ന് അറിയേണ്ടിയിരിക്കുന്നു. യുക്രെയ്ന്‍ റഷ്യ സംഘര്‍ഷം ആരംഭിച്ച ശേഷം നാറ്റോ സഖ്യവുമായി നേരിട്ടുള്ള ഒരു യുദ്ധം റഷ്യ നടത്തയിട്ടില്ല. ആദ്യമായാണ് നാറ്റോയ്ക്കെതിരെ നേരട്ടുള്ള യുദ്ധ പ്രഖ്യാപനവുമായി റഷ്യ രംഗത്തെത്തുന്നത്.

റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ യുക്രെയ്നിലെ 2,037 സൈനിക സന്നാഹങ്ങള്‍ തകര്‍ന്നതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. 71 കമാന്‍ഡ് പോസ്റ്റുകളും കമ്മ്യൂണിക്കേഷന്‍ സെന്ററുകളും, 98 എസ് - 300 മിസൈല്‍ കവചങ്ങളും 61 റഡാര്‍ സ്റ്റേഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു.

യുക്രെയ്ന്‍ നഗരങ്ങളില്‍ വന്‍ ബോംബാക്രമണങ്ങള്‍ നടത്തി നഗരങ്ങള്‍ കീഴടക്കാന്‍ റഷ്യ ഒരുങ്ങുന്നതായുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പന്നാലെ നാറ്റോ സേന 1,000ത്തോളം കൂലിപ്പട്ടാളക്കാരെ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു. ഇവരുടെ അഭ്യാസം മേഖലയില്‍ തുടരുന്ന സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് റഷ്യ എത്തിയിരിക്കുന്നത്.

 

russia vladmir putin nato russiaukrinewar