/kalakaumudi/media/media_files/2025/09/09/kashmir-2025-09-09-14-19-00.jpg)
കോഴിക്കോട്: സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ ഉടലെടുത്ത പ്രക്ഷോഭത്തെ തുടർന്ന് കേരളത്തിൽനിന്നും പോയ വിനോദ സഞ്ചാരികൾ യാത്രമധ്യേ കുടങ്ങി. നിരവധി മലയാളി വിനോദ സഞ്ചാരികളാണ് കാഠ്മണ്ഡുവിൽ കുടുങ്ങിയത്. കോഴിക്കോട് സ്വദേശികളായ നിരവധി പേരടക്കമുള്ളവരാണ് സ്ഥലത്ത് കുടുങ്ങിയത്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, കൊടിയത്തൂർ എന്നിവിടങ്ങളിൽ നിന്ന് നേപ്പാളിലേക്ക് പോയ 40ഓളം വിനോദ സഞ്ചാരികലാണ് വഴിയിൽ കുടുങ്ങിയത്. കാഠ്മണ്ഡുവിന് സമീപമാണ് ഇവർ നിലവിലുള്ളത്. റോഡിൽ ടയർ ഇട്ട് കത്തിച്ചുള്ള പ്രക്ഷോഭം തുടരുന്നതിനാൽ ഇവർക്ക് മുന്നോട്ട് പോകാനായിട്ടില്ല. ഞായാറാഴ്ചയാണ് മലയാളി സംഘം നേപ്പാളിലേക്ക് പോയത്. സമൂഹിക മാധ്യമ നിരോധനം പിൻവലിച്ചെങ്കിലും നേപ്പാളിൽ ഇപ്പോഴും സംഘർഷത്തിന് അയവില്ല.