നെതന്യാഹു ഒളിച്ചിരിക്കാൻ ഇന്ത്യയിലേക്ക് വരുന്നു

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഇസ്രായേല്‍ സര്‍ക്കാര്‍.

author-image
Rajesh T L
New Update
gh

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ശക്തമായ  പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഇസ്രായേല്‍ സര്‍ക്കാര്‍. പശ്ചിമേഷ്യയിലെ കൂട്ടക്കുരുതിയും യുദ്ധക്കുറ്റങ്ങളും  മുന്‍നിര്‍ത്തിയാണ് നവംബര്‍ 21 വ്യാഴാഴ്ച അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ചത്. ഗാലന്റിനും  നെതന്യാഹുവിനും പുറമെ ഹമാസ് നേതാവ് മുഹമ്മദ് ദയിഫിനെതിരെയും വാറണ്ടുണ്ട്. 

ഒരു വര്‍ഷമായി ഗസയില്‍ നീണ്ടു നില്‍ക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യുദ്ധക്കുറ്റം ചുമത്തിയാണ് അന്താരാഷ്ട്ര കോടതിയുടെ വാറണ്ട്. ഇതിനായുള്ള അപേക്ഷ ഐസിസി ചീഫ്  പ്രോസികൂട്ടറായ കരീം ഖാന്‍ കഴിഞ്ഞ മെയ് 20-ന് മുന്നോട്ടുവച്ചിരുന്നു. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം വെളളം  മരുന്ന് ഇന്ധനം വൈദ്യുതി എന്നിവ ഉള്‍പ്പടെയുള്ള സഹായങ്ങള്‍ നിഷേധിധിച്ചുവെന്നും ഐസിസി ചേംബര്‍  വിലയിരുത്തി. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള തീരുമാനം. 

നേരത്തെ അറസ്റ്റു വാറണ്ട് നല്‍കുമെന്ന കരീം ഖാന്റെ മുന്നറിയിപ്പ് ഇസ്രായേല്‍ കണക്കിലെടുത്തിരുന്നില്ല. ഇസ്രായേല്‍, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ നടത്തുന്ന അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കിട്ടിയ തെളിവുകള്‍ ഭീതിപ്പെടുത്തുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.ഒക്ടോബര്‍ ഏഴിന് നടന്ന അക്രമണത്തിനിടയിലുണ്ടായ ബലാത്സംഗങ്ങളും ഗാസയിലെ സാധാരണ ജനങ്ങള്‍  കൊല്ലപ്പെടുന്നതിലേക്കും പരിക്കേറ്റല്‍ക്കുന്നതിലേക്കും നയിച്ച ബോംബാക്രമണങ്ങളുമെല്ലാം അന്താരാഷ്ട്ര  കോടതി പരിഗണിച്ചു.

കോടതിയുത്തരവിന്റെ അടിസ്ഥാനത്തില്‍ 120  രാജ്യങ്ങള്‍ മുന്‍കൈയെടുത്താല്‍ നെതന്യാഹു ഉള്‍പ്പടെയുള്ള വരെ അറസ്റ്റ് ചെയ്ത് തടവിലാക്കാന്‍ കഴിയുമെന്നും കോടതി അറിയിച്ചു. അതിനുള്ള അധികാരമാണ് ഈ ഉത്തരവിലൂടെ കോടതി നല്‍കുന്നത്.എന്നാല്‍, ഇവരെ സ്വന്തം രാജ്യങ്ങളില്‍ വച്ച് അറസ്റ്റ് ചെയ്യുമോ  എന്ന കാര്യത്തില്‍ കൃത്യമായ നിലപാട് കോടതി അറിയിച്ചിട്ടില്ല.

അമേരിക്കയും ഇന്ത്യയും മാത്രമാണ് ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്ന രണ്ടു രാജ്യങ്ങള്‍.അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ റോം സ്റ്റാറ്റിയുട്ടില്‍ ഒപ്പുവച്ച ഏതൊരു രാജ്യത്ത് പോയാലും നെതന്യാഹു ഉള്‍പ്പടെയുള്ള വരെ അറസ്റ്റ് ചെയ്ത് തടവിലാക്കാന്‍ സാധിക്കും. ഇതില്‍ അമേരിക്കയും ഇസ്രയേലും റോം സ്റ്റാറ്റിയൂട്ടില്‍ ഒപ്പുവച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

ആഫ്രിക്കന്‍ രാജ്യങ്ങളാണ് റോം സ്റ്റാറ്റിയുട്ടില്‍ ഏറ്റവും കൂടുതല്‍ ഒപ്പു വച്ചിരിക്കുന്നത്.ഭീകരവാദിയായ  നേതാവിനോടൊപ്പം തന്നെയും പ്രതിയാക്കിയതില്‍ നെതന്യാഹു ഏറെ പ്രകോപിതനാണ്.ഇതിനു പുറമെ ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരിയെ  ഒരു ഭീകരവാദ നേതാവിന് സമാനമായി കേസില്‍ പ്രതി ചേര്‍ത്തത് ധാര്‍മികമായി തെറ്റാണെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ചൂണ്ടി കാണിക്കുന്നു. എന്നാല്‍, നെതന്യാഹു എത്തിയാല്‍ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യത്തിന് പ്രധാന മന്ത്രിയുടെ  ഓഫീസ് വ്യക്തമായ ഉത്തരം  നല്‍കിയിട്ടില്ല.ഐസിസിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടനിലെ ഒരു കോടതിയും കൂടി സാധുത നല്‍കിയാല്‍ മാത്രമേ പ്രതിപട്ടികയിലുള്ളവരെ അറസ്റ്റ് ചെയ്യാന്‍ കഴിയുകയുള്ളു. 

ഗാസയിലെ ജനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ കഷ്ടപ്പെടുകയാണ്.അതിനു പുറമെ മരണസംഖ്യയും ഉയരുന്നുണ്ട്.ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം മരണസംഖ്യ 44000 കടന്നിരിക്കുന്നു.മരണസംഖ്യ ഉയരുന്നതും ഐസിസിയെ പെട്ടെന്നുള്ള നടപടി സ്വീകരിക്കുന്നതിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.മരിച്ചവരില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളും കുട്ടികളുമാണെന്ന് ഐസിസി  വ്യക്തമാക്കുന്നു.കുറെ കാലങ്ങളായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നെതന്യാഹുവിനെതിരെ നടപടിയെടുക്കേണ്ട കാര്യങ്ങള്‍ പുരോഗമിക്കുകയായിരുന്നു.എന്നാല്‍ ഇതൊന്നും വക വക്കാതെയാണ് നെതന്യാഹു മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നത്.ഐക്യരാഷ്ട്ര സഭയ്ക്കെതിരെയും നെതന്യാഹു നിരന്തരം എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്.

benjamin nethanyahu Israeli Embassy pm narendramodi india