നെതന്യാഹു തെണ്ടിയുടെ മകന്‍; ബൈഡന്റെ പച്ചത്തെറി

എന്താണിവിടെ സംഭവിക്കുന്നത്! ലോകത്തിന് തല തിരിഞ്ഞോ? ഉറ്റ ചങ്ങാതിയെപ്പോലെ കൂടെ നിന്ന അമേരിക്ക ഇസ്രയേലിന്റെ തകര്‍ച്ചയാണോ ലക്ഷ്യം വയ്ക്കുന്നത്. പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ, അമേരിക്കയുടെ നിലപാട് ചര്‍ച്ചയാവുകയാണ്.

author-image
Rajesh T L
New Update
BAD WORD

എന്താണിവിടെ സംഭവിക്കുന്നത്! ലോകത്തിന് തല തിരിഞ്ഞോ? ഉറ്റ ചങ്ങാതിയെപ്പോലെ കൂടെ നിന്ന അമേരിക്ക ഇസ്രയേലിന്റെ തകര്‍ച്ചയാണോ ലക്ഷ്യം വയ്ക്കുന്നത്. പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ, അമേരിക്കയുടെ നിലപാട് ചര്‍ച്ചയാവുകയാണ്. മറ്റൊന്നുമല്ല സ്വന്തം സഹോദരനെപ്പോലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കൊണ്ടു നടന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നെതന്യാഹുവിനെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് ഈ സംശയത്തിലേക്ക് വഴിവച്ചിരിക്കുന്നത്. നെതന്യാഹു തെണ്ടിയുടെ മകന്‍ എന്ന രൂക്ഷമായ പ്രതികരണമാണ് ബൈഡന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

അമേരിക്കന്‍ എഴുത്തുകാരന്‍ ബോപ് വുഡ്മാന്റെ വെളിപ്പെടുത്തല്‍, ലോകത്തെയാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. നെതന്യാഹുവിനെ ബിബി എന്ന് വിശേഷിപ്പിക്കുന്ന ബൈഡന്‍ പറയുന്നത് നെതന്യാഹു ഒരു വൃത്തികെട്ടവനും താന്തോന്നിയുമാണെന്നാണ്. അവനൊപ്പമുള്ള പത്തൊമ്പതില്‍ പതിനെട്ടുപേരും ആഗോള നുണയന്മാരാണെന്നുമാണ് ബൈഡന്‍ തുറന്നടിക്കുന്നത്. 

ബോപ് വുഡഡ്മാന്‍ എഴുതിയ വാര്‍ എന്ന പുസ്തകത്തിലാണ് നെതന്യാഹുവിനെതിരെ ബൈഡന്‍ നടത്തിയ പരാമര്‍ശങ്ങളുടെ വിശദാംശങ്ങളുള്ളത്. വാഷിംഗ്ടണ്‍ പോസ്റ്റ് ഈ വാര്‍ത്ത പുറത്തുവിട്ടതോടെ അമേരിക്കയിലെ ജൂതസമൂഹമടക്കം ബൈഡനെതിരെ ശബ്ദമുയര്‍ത്തുകയാണ്. നവംബര്‍ 5ന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്‍ ചേരിക്ക് ഇത് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍, യുക്രെയ്ന്‍ പ്രധാനമന്ത്രി സെലന്‍സ്‌കി എന്നിവര്‍ക്കെതിരെയും ബൈഡന്‍ പരാമര്‍ശം നടത്തിയതായും പുസ്തകത്തില്‍ പറയുന്നുണ്ട്. 

ബൈഡന്‍, നെതന്യാഹുവിനെ തെറിവിളിച്ച സാഹചര്യം ഇതാണ്.

കഴിഞ്ഞ ഒക്ടോബര്‍ 7ന് നടന്ന ഹമാസ് ആക്രമണത്തിന് എങ്ങനെ തിരിച്ചടിക്കണമെന്ന് ബൈഡനും നെതന്യാഹും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ റഫ ആക്രമിക്കുക എന്ന സ്റ്റാർറ്റജിയാണ് നെതന്യാഹു മുന്നോട്ടുവച്ചത്. ഈ സമയംതന്നെ സിറിയയില്‍ കടന്നുകയറി ഇസ്രയേല്‍ സൈന്യം ഇറാന്റെ ഒരു ഉന്നത സൈനിക കമാന്‍ഡറെ വധിച്ചു.

ഇത് അത്രയ്ക്കങ്ങ് ദഹിക്കാതിരുന്ന ബൈഡന്‍ പറഞ്ഞത്, ബി ബി യുടേത് ഒരു യുദ്ധ തന്ത്രമല്ല സ്വയം കുഴിതോണ്ടാൽ   ആണെന്നാണ്. നിലവില്‍ പകുതി ഉപരോധത്തിലൂടെ കടന്നുപോകുന്ന ഇറാനെ പൂര്‍ണമായും സാമ്പത്തിക വാണിജ്യ ഉപരോധത്തിലാക്കി തളര്‍ത്തുക എന്ന തന്ത്രമാണ് ബൈഡന്‍ മുന്നോട്ടുവച്ചത്. ബൈഡന്റെ ഈ വാക്കുകള്‍ നിരസിച്ച നെതന്യാഹു റഫയിലും ഗസയിലുമൊക്കെ ആക്രമണം അഴിച്ചുവിടുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. 

മണിക്കൂറോളം നീണ്ട ഫോണ്‍ സംഭാഷണത്തിനൊടുവില്‍ ബൈഡന്‍ തന്റെ ഉദ്യോഗസ്ഥരോട് പറഞ്ഞത്, പശ്ചിമേഷ്യയിലെ സാഹചര്യം രൂക്ഷമാകാന്‍ പോകുന്നുവെന്നും അതില്‍ നിന്ന് പിന്മാറണമെന്ന തന്റെ വാക്കുകള്‍ , തികഞ്ഞ ധിക്കാരത്തോടെ നെതന്യാഹു തള്ളിക്കളഞ്ഞെന്നുമാണ്.

പിന്നീട് യുദ്ധം മൂര്‍ച്ചിച്ചപ്പോള്‍ ബൈഡന്‍ പല തവണ നെതന്യാഹുവിനെ ബന്ധപ്പെട്ട് അത് മയപ്പെടുത്തുന്നതിനുള്ള ശ്രമം നടത്തിയിരുന്നതായും പുസ്തകത്തില്‍ പറയുന്നുണ്ട്. ഒടുവില്‍ ഒരിക്കല്‍ ബൈഡന്‍ ഫോണിലൂടെ നെതന്യാഹുവിന് കണക്കിന് കൊടുത്തതായും പറയുന്നു. 

നെതന്യാഹു ഒരു ചെപ്പടി വിദ്യക്കാരനാണെന്നും ഈ യുദ്ധം ഇസ്രയേലിന് ഉണ്ടാക്കിയിരിക്കുന്നത് ലോകത്തിന് മുന്നില്‍ ഒരു തെമ്മാടി രാഷ്ട്രം എന്ന പദവിയാണെന്നും ബൈഡന്‍ പറഞ്ഞു. എന്നാല്‍ ഇതൊന്നും നെതന്യാഹുവിന്റെ ചെവിയിലേക്ക് കയറുന്നേ ഉണ്ടായിരുന്നില്ല. പിന്നീടങ്ങോട്ട് സമാനതകളില്ലാത്ത ആക്രമണമാണ് പശ്ചിമേഷ്യ കണ്ടത്.

PUTIN

എന്നാല്‍ നെതന്യാഹുവിനെതിരെ മാത്രമല്ല റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെയും ബൈഡന്‍ ഇത്തരം  പരാമര്‍ശങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അമേരിക്കന്‍ നേതാക്കള്‍ പൊതുവേ പ്രയോഗിക്കാറുള്ള ഫക്കിംഗ് പ്രയോഗമാണ് പുടിനെതിരെ പ്രയോഗിച്ചിരിക്കുന്നത്. ഫക്കിംഗ് പുടിന്‍ എന്ന് വിശേഷിപ്പിച്ച ബൈഡന്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യ ആണവായുധം പ്രയോഗിക്കുമെന്നും ഇത് അമേരിക്കയ്ക്ക് കടുത്ത ഭീഷണിയാകുമെന്നും പറയുന്നുണ്ട്.

അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ട്രംപ് വിഭാഗം ഇത് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. തെമ്മാടികളാണെന്നറിഞ്ഞിട്ടും സൗഹൃദം നടിച്ച് യുദ്ധത്തിന് കളമൊരുക്കിക്കൊടുക്കുന്ന ബൈഡന്‍ ഒരു സമാധാന വാദിയേ അല്ലെന്നാണ് ട്രംപ് പക്ഷം വാദിക്കുന്നത്.

donald trump benjamin nethanyahu jo biden