/kalakaumudi/media/media_files/11sCn0RQ7hmHRFwFdg7R.jpg)
ടെല്‍ അവീവ് : ഹമാസിനെ പൂര്‍ണമായി നിരായുധീകരിച്ചാല്‍ മാത്രമേ ഗാസയിലെ യുദ്ധം അവസാനിക്കൂ എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. റഫാ ഇടനാഴി ഉടന്‍ തുറന്നു നല്‍കില്ലെന്നും നെതന്യാഹു വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാറിന്റെ
'ഘട്ടം ബി' എന്നറിയപ്പെടുന്ന രണ്ടാം ഘട്ടത്തില്‍ ഹമാസിനെ നിരായുധീകരിക്കുന്നതാണ് ഉള്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് പൂര്‍ണ്ണമായും നിരായുധീകരിക്കപ്പെടുകയും ഗാസ മുനമ്പില്‍ നിന്ന് സൈനിക വിമുക്തമാക്കപ്പെടുകയും വേണം. അത് വിജയകരമായി പൂര്‍ത്തിയാകുമ്പോള്‍ യുദ്ധം അവസാനിക്കും. മരിച്ച ബന്ദികളുടെ മൃതശരീരം തിരികെ നല്‍കുന്നതിലും അംഗീകരിച്ച ധാരണ നടപ്പാക്കുന്നതിലും ഹമാസ് സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചു മാത്രമേ റഫാ ഇടനാഴി തുറക്കുകയുള്ളുവെന്നും ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഉണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം, ഹമാസ് ഇതുവരെ ജീവിച്ചിരിക്കുന്ന 20 ബന്ദികളെ ഇസ്രായേലിന് കൈമാറി. ഒമ്പത് ഇസ്രായേലികളുടെയും ഒരു നേപ്പാളിയുടെയും മൃതദേഹങ്ങളും ഇസ്രായേലിന് വിട്ടു നല്‍കിയിട്ടുണ്ട്. ഇസ്രായേല്‍ ഏകദേശം 2,000 പലസ്തീന്‍ തടവുകാരെയും 135 പലസ്തീനികളുടെ മൃതദേഹങ്ങളും കൈമാറിയിട്ടുണ്ട്.