നെതന്യാഹുവിനു വധശിക്ഷയായിരുന്നു വേണ്ടത്: ആയത്തുള്ള ഖമേനി

ഐ.സി.സി. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അത് മതിയാകില്ല. ഇത്തരം ക്രിമിനല്‍ നേതാക്കള്‍ക്കെതിരേ വധശിക്ഷയാണ് പുറപ്പെടുവിക്കേണ്ടത്. ഇസ്രയേലി നേതാക്കള്‍ക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ഖമീനി പറഞ്ഞു

author-image
Prana
New Update
khamenei


ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരേ രാജ്യാന്തര നീതിന്യായ കോടതി (ഐ.സി.സി.) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതില്‍ പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇസ്രയേലി നേതാക്കള്‍ക്കെതിരേ അറസ്റ്റ് വാറന്റ് ആയിരുന്നില്ല വധശിക്ഷയായിരുന്നു പുറപ്പെടുവിക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഐ.സി.സി. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അത് മതിയാകില്ല. ഇത്തരം ക്രിമിനല്‍ നേതാക്കള്‍ക്കെതിരേ വധശിക്ഷയാണ് പുറപ്പെടുവിക്കേണ്ടത്. ഇസ്രയേലി നേതാക്കള്‍ക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ഖമീനി പറഞ്ഞു. വ്യാഴാഴ്ചയാണ് നെതന്യാഹുവിനും ഗാലന്റിനുമെതിരേ ഐ.സി.സി. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഹമാസ് നേതാവ് ഇബ്രാഹിം അല്‍ മസ്രിക്കെതിരേയും ഐ.സി.സി. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
കൊലപാതകം, പീഡനം, ദാരിദ്ര്യത്തെ യുദ്ധത്തിലെ ആയുധമായി ഉപയോഗപ്പെടുത്തല്‍ തുടങ്ങി ഗാസയിലെ സാധാരണക്കാര്‍ക്കെതിരായ വ്യാപകവും ക്രമാനുഗതവുമായുള്ള ചെയ്തികളുടെ ക്രിമിനല്‍ ഉത്തരവാദിത്തം നെതന്യാഹുവിനും ഗാലന്റിനുമുണ്ടെന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ടെന്ന് ഐ.സി.സിയുടെ ന്യായാധിപന്മാര്‍ വിലയിരുത്തിയിരുന്നു. ഐ.സി.സിയുടെ നീക്കം നാണംകെട്ടതും അസംബന്ധവുമാണ് എന്നായിരുന്നു ഇസ്രയേലിന്റെ പ്രതികരണം. ഗാസയില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്തിട്ടില്ലെന്നും അവര്‍ അവകാശപ്പെട്ടു.

iran israel benjamin nethanyahu