നെതന്യാഹുവിനെ തട്ടും ;മകന്റെ വെളിപ്പെടുത്തല്‍

ലോക പൊലീസായ അമേരിക്കയുടെ ലാത്തി എന്ന് വിശേഷിപ്പിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വൈകാതെ തന്നെ കൊല്ലപ്പെടുമെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. ഇറാന്‍ എന്തായാലും അത്തരമൊരു കൃത്യം ചെയ്യില്ല,

author-image
Rajesh T L
New Update
israel

ലോക പൊലീസായ അമേരിക്കയുടെ ലാത്തി എന്ന് വിശേഷിപ്പിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വൈകാതെ തന്നെ കൊല്ലപ്പെടുമെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. ഇറാന്‍ എന്തായാലും അത്തരമൊരു കൃത്യം ചെയ്യില്ല, ബങ്കറില്‍ നിന്ന് ബങ്കറിലേക്ക് മാറിക്കഴിയുന്ന നെത്യന്യാഹുവിന്റെ മരണം ഹമാസിന്റെയോ ഹിസ്ഹബുള്ളയുടെയോ കൈകൊണ്ടാണോ എന്നുമാത്രമാണ് ഇനി അറിയാനുള്ളത്.

എന്തായാലും അതിനുള്ള ഉത്തരം നെതന്യാഹുവിന്റെ മകന്‍ തന്നെ നല്‍കിയിരിക്കുകയാണ്. നെതന്യാഹുവിനെ അധികാരത്തില്‍ നിന്ന് പറത്താക്കുകയും അദ്ദേഹത്തെ വധിക്കാനുള്ള നീക്കം നടക്കുന്നതുമായാണ് അദ്ദേഹത്തിന്റെ മകന്‍ യായിര്‍ നെതന്യാഹു  വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ഇയാളെ  ഇറാന്‍ തട്ടിക്കൊണ്ടുപോയതായുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു.

രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ചുമതലയുള്ള 'ഷിന്‍ ബെത്' ആണ് ഇതിനുപിന്നിലെന്നാണ് യായിര്‍ പറയുന്നത്. തന്റെ പിതാവിന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനും ഐ.ഡി.എഫ് സൈനികരെ പീഡിപ്പിക്കാനും 'ഷിന്‍ ബെത്' ശ്രമിക്കുന്നുവെന്നും യായിര്‍ ആരോപിക്കുന്നുണ്ട്. സമൂഹമാധ്യമമായ എക്‌സില്‍ തുടരെയുള്ള കുറിപ്പുകള്‍ പോസ്റ്റ് ചെയ്താണ് യായിര്‍ 'ഷിന്‍ ബെതി'നെതിരെ രംഗത്തുവന്നത്. ഒക്ടോബര്‍ 7ന് ഹമാസ് ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് ഇസ്രയേല്‍ സിം കാര്‍ഡുകള്‍ വ്യാപകമായി ആക്ടിവേറ്റ് ചെയ്യപ്പെട്ടത് നെതന്യാഹുവിന് അറിയാമായിരുന്നെന്ന റിപ്പോര്‍ട്ട് മുഴുവന്‍ തെറ്റാണെന്നും കെട്ടിച്ചമച്ചതാണെന്നും യായിര്‍ പറയുന്നു.

ഒക്ടോബര്‍ 7ന് നടന്ന സൈന്യത്തിന്റെ സംഭാഷണങ്ങളും അവര്‍ ഈ ചര്‍ച്ചകള്‍ പ്രധാനമന്ത്രിയില്‍ നിന്ന് മറച്ചുവച്ച വസ്തുതയും ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്നും യായിര്‍ കുറ്റപ്പെടുത്തി. 60 കളിലെ തെക്കേ അമേരിക്ക പോലെയുള്ള ഒരു ബനാന റിപ്പബ്ലിക്കാണിത്. ഇപ്പോള്‍ ഇസ്രയേല്‍ സൈനികരെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ഷിന്‍ ബെത് തന്നെയാണ്, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഷിഫ ആശുപത്രി അഡ്മിനിസ്ട്രേറ്ററെ മോചിപ്പിച്ചതെന്നും യായിര്‍ കുറ്റപ്പെടുത്തുന്നുണ്ട്.

അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് നെതന്യാഹുവിന്റെ മകന്‍ യായിര്‍ കഴിയുന്നത്. ഗാസയില്‍ യുദ്ധം ആരംഭിച്ചപ്പോള്‍, 33കാരനായ മകന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് നെതന്യാഹു അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. പ്രകോപനപരമായ ഓണ്‍ലൈന്‍ പോസ്റ്റുകള്‍ക്ക് ഒന്നിലധികം തവണ യായിര്‍ നിയമ നടപടി നേരിട്ടിട്ടുണ്ട്.

അതിനിടെ ഡോണള്‍ഡ് ട്രംപിനെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ നിഷേധിച്ച് ജോ ബൈഡന്‍ ഭരണകൂടത്തിന് ഇറാന്‍ സന്ദേശം അയച്ചെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ട്രംപിന്റെ ജീവനുവേണ്ടിയുള്ള ഏതൊരു ശ്രമവും ''യുദ്ധമായി'' കണക്കാക്കുമെന്ന് ബൈഡന്‍ ഭരണകൂടം സെപ്റ്റംബറില്‍ ഇറാന് മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് ഈ സംഭവവികാസമുണ്ടായതെന്നാണ് ന്യുയോര്‍ക്ക് ടൈംസ് പറയുന്നത്.

വാഷിങ്ടണും ടെഹ്‌റാനും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ ഉദ്ദേശിച്ച് ഒക്ടോബറില്‍ ഒരു ഇടനിലക്കാരന്‍ വഴിയാണ് സന്ദേശം അയച്ചത്. 2020-ല്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് ഇറാനിയന്‍ പ്രതികാര സാധ്യതയെക്കുറിച്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ച യുഎസിന്റെ കര്‍ശനമായ മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു ഇത്. അന്നത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു നീക്കം.

നവംബര്‍ 5 ന് ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, ഇറാനെതിരെ കടുത്ത നിലപാട് പുതുക്കാന്‍ അദ്ദേഹത്തിന്റെ സഖ്യകക്ഷികളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഉണ്ടായിരുന്നിട്ടും നിയുക്ത പ്രസിഡന്റുമായി കൂടുതല്‍ അനുരഞ്ജന സമീപനത്തിനാണ് വിവിധ ഇറാനിയന്‍ ഉദ്യോഗസ്ഥരും വിശകലന വിദഗ്ധരും മാധ്യമങ്ങളും നിര്‍ദേശിച്ചത്.

നിയുക്ത പ്രസിഡന്റിനെതിരായ ഇറാനിയന്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട രണ്ട് കുറ്റാരോപണങ്ങള്‍ ഉദ്ധരിച്ച് ട്രംപിനെ ലക്ഷ്യമിട്ട് ഇറാന്‍ സുലൈമാനിയുടെ മരണത്തിന് പ്രതികാരം ചെയ്തിരിക്കാമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. ജനറല്‍ സുലൈമാനിയെ കൊലപ്പെടുത്തിയത് ക്രിമിനല്‍ നടപടിയാണെന്ന ടെഹ്‌റാന്റെ നിലപാടിനെ കേന്ദ്രീകരിച്ചായിരുന്നു ഇറാനിയന്‍ സന്ദേശമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നിരുന്നാലും, ട്രംപിനെ കൊല്ലാന്‍ ഇറാന് ഉദ്ദേശ്യമില്ലെന്നും ആശയവിനിമയം വ്യക്തമാക്കുന്നു. ഈ സന്ദേശം ഇരുപക്ഷവുമായി ഇടപഴകുന്ന ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥനും വിശകലന വിദഗ്ധനും സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമാസക്തമായ മാര്‍ഗങ്ങളിലൂടെയല്ല, അന്താരാഷ്ട്ര നിയമ മാര്‍ഗങ്ങളിലൂടെ സുലൈമാനിയുടെ മരണത്തിന് നീതി നടപ്പാക്കാനുള്ള ആഗ്രഹം ഇറാന്‍ പ്രകടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

സന്ദേശം ഏതെങ്കിലും പ്രത്യേക ഇറാനിയന്‍ ഉദ്യോഗസ്ഥനില്‍ നിന്നുള്ളതല്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. എന്നാല്‍ ഇത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനൈയില്‍ നിന്നുള്ളതാണെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥനും വിശകലന വിദഗ്ധനും വെളിപ്പെടുത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇറാന്റെ ദൗത്യം ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു, എന്നാല്‍ സുലൈമാനിയുടെ കൊലപാതകത്തെ 'നിയമപരവും നീതിന്യായപരവുമായ വഴികളിലൂടെ' അഭിസംബോധന ചെയ്യുന്നതിനുള്ള ടെഹ്‌റാന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച് പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.

നേരത്തെ, പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, ഡോണള്‍ഡ് ട്രംപിനെ വധിക്കാനുള്ള ഇറാനിയന്‍ ഗൂഢാലോചനയെക്കുറിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനിയന്‍ ഗൂഢാലോചനക്കാര്‍ തമ്മിലുള്ള ചര്‍ച്ചകളില്‍ മുന്‍ പ്രസിഡന്റിനെ ലക്ഷ്യം വയ്ക്കാനുള്ള പദ്ധതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മാന്‍ഹട്ടനിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ അടുത്തിടെ സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഈ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു.

ട്രംപിന്റെ അടുത്ത സഖ്യകക്ഷിയായ എലോണ്‍ മസ്‌ക് യുഎന്നിലെ ഇറാന്‍ അംബാസഡറുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന് കീഴില്‍ യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ന്യൂയോര്‍ക്ക് സിറ്റിയില്‍ രഹസ്യ സ്ഥലത്തായിരുന്നു അംബാസഡര്‍ അമീര്‍ സയിദ് ഇരവാനിയുമായുള്ള കൂടിക്കാഴ്ച.

ടെഹ്‌റാനിലെ യുഎസ് എംബസിയില്‍ 52 അമേരിക്കക്കാരെ ബന്ദികളാക്കിയ 1979 ലെ വിപ്ലവത്തിനുശേഷം യുഎസും ഇറാനും ഔദ്യോഗിക നയതന്ത്രബന്ധം പുലര്‍ത്തിയിട്ടില്ല. ഇറാന്റെ ആണവ പദ്ധതിയും തടവിലാക്കപ്പെട്ടവരുടെ കൈമാറ്റവും ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ സമീപ വര്‍ഷങ്ങളില്‍ നേരിട്ടും അല്ലാതെയും ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ടെഹ്‌റാനിലെ സ്വിസ് എംബസി ഇരു രാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക നയതന്ത്ര ബന്ധമാണ്. യുഎസും ഇറാനും തമ്മില്‍ കൈമാറ്റം ചെയ്യപ്പെട്ട സന്ദേശങ്ങള്‍ സ്വിസ് വഴിയാണ് അയച്ചതെന്ന് ഇറാന്‍ ഉദ്യോഗസ്ഥനും വിശകലന വിദഗ്ധനും പറയുന്നു.

Prime Minister Benjamin Netanyahu Benjamin Netanyahu