ആക്രമണം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു

സാധാരണക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളും സ്‌കൂള്‍, ആശുപത്രികള്‍ പോലുള്ള ഇടങ്ങളും സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്നുവെന്ന വാദം ഹമാസ് നേതൃത്വം തള്ളി.

author-image
Prana
New Update
benjamin-netanyahu
Listen to this article
0.75x 1x 1.5x
00:00 / 00:00

ലക്ഷ്യം കാണാതെ ആക്രമണം ഹമാസിനെതിരായ അവസാനിപ്പിക്കില്ലെന്ന നിലപാട് പ്രതിവാര ക്യാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുക, ബന്ദികളെ എല്ലാവരെയും മോചിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ ആക്രമണം തുടരുമെന്ന് നെതന്യാഹു പറഞ്ഞു. യു എന്‍ സ്‌കൂളില്‍ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ കണ്ടെത്തിയതായി ഇസ്റാഈല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) അവകാശപ്പെട്ടു. സാധാരണക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളും സ്‌കൂള്‍, ആശുപത്രികള്‍ പോലുള്ള ഇടങ്ങളും സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്നുവെന്ന വാദം ഹമാസ് നേതൃത്വം തള്ളി. ഒമ്പത് മാസത്തോളമായി തുടരുന്ന ഇസ്രയേല്‍ അധിനിവേശത്തില്‍ ഇതുവരെ 37,877 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 86,969 പേര്‍ക്ക് പരുക്കേറ്റു. ഖത്വര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും എങ്ങുമെത്തിയിട്ടില്ല.

 

netanyahu