ഇനി ഈസിയായി പറക്കാം; ഇ-വിസയ്ക്കായി അതിവേഗ സംവിധാനവുമായി ശ്രീലങ്കൻ സര്‍ക്കാര്‍

ഇ-വിസയ്ക്കായി പുതിയ വിസ പോര്‍ട്ടലും സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ട്

author-image
Rajesh T L
New Update
srilanka

ശ്രീലങ്ക

Listen to this article
0.75x 1x 1.5x
00:00 / 00:00

വിനോദസഞ്ചാരികള്‍ക്കായി എളുപ്പത്തിലുള്ള ഇ-വിസ സംവിധാനം അവതരിപ്പിച്ച് ശ്രീലങ്ക. ഇതിനായി പുതിയ വിസ പോര്‍ട്ടലും സജ്ജമാക്കിയിട്ടുണ്ട്. ഇതുവഴി വളരെ വേഗത്തില്‍ വിസ അപേക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ടൂറിസം രംഗത്ത് കൂടുതല്‍ വളര്‍ച്ച ലക്ഷ്യമിട്ടാണ് ശ്രീലങ്കയുടെ ഈ നീക്കം.

നിലവിലെ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇ.ടി.എ) രീതിക്ക് പകരമാണ് ഇ-വീസ സംവിധാനം കൊണ്ട് വന്നത്. വിനോദസഞ്ചാരം, ബിസിനസ് എന്നീ കാര്യങ്ങള്‍ക്കായി വിമാന-കപ്പല്‍ മാര്‍ഗം എത്താന്‍ ആഗ്രഹിക്കുന്നവർക്ക് ആര്‍ക്കും ഇ-വിസയ്ക്ക് അപേക്ഷിക്കാം. പക്ഷെ നൈജീരിയ, കാമറൂണ്‍, ഘാന, ഐവറികോസ്റ്റ്, സിറിയ, എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത്തരത്തില്‍ വിസയ്ക്ക് അപേക്ഷിക്കാനാവില്ല. ഇവര്‍ എംബസി വഴി നേരിട്ട് വിസയ്ക്ക് അപേക്ഷിക്കേണ്ടതാണ്. 

www.srilankaevisa.lk. എന്ന വെബ്‌സൈറ്റില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്തതിന് ശേഷം ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പൂരിപ്പിച്ചാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. പാസ്‌പോര്‍ട്ട്, പുതുതായി എടുത്ത ഫോട്ടോ എന്നിവയും  അപ്ലോഡ് ചെയ്യണം. ഇ-വിസ ഫീസും ഓണ്‍ലൈനായി തന്നെ അടയ്ക്കാൻ സാധിക്കും. അപേക്ഷ സമര്‍പ്പിച്ചാല്‍ ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്പര്‍ വഴി വിസ സ്റ്റാറ്റസ് പരിശോധിക്കാം.

ഇ-വിസയുടെ കോപ്പി  ശ്രീലങ്കയിലെത്തുമ്പോള്‍ കയ്യില്‍ കരുതണം. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യത്തെ പൗരന്മാര്‍ക്ക് വിസരഹിത പ്രവേശനം കഴിഞ്ഞ വര്‍ഷം ശ്രീലങ്ക പ്രഖ്യാപിച്ചിരുന്നു. 2024 മാര്‍ച്ച് 31 വരെയാണ് ഈ സ്‌കീമിൻറെ കാലാവധി ഉണ്ടായിരുന്നത്.

e visa system srilanka