യുഎഇയില്‍ മരുന്നു വ്യവസായത്തെ നിയന്ത്രിക്കുന്നതിന് പുതിയ നിയമം. മെഡിക്കല്‍ ഉല്‍പന്നങ്ങള്‍,ഫാര്‍മസി ജോലി, ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നതിനാണ് പുതിയ ഫെഡറല്‍ നിയമം പുറത്തിറക്കിയത്.ഫാര്‍മസ്യൂട്ടൂക്കല്‍,മെഡിക്കല്‍ വ്യവസായങ്ങളുടെ മികച്ച കേന്ദ്രമായി യുഎഇയെ മാറ്റുക,ഫാര്‍മസ്യൂട്ടിക്കല്‍ സുരക്ഷ വര്‍ധിപ്പിക്കുക,മരുന്നുകളുടെ നിര്‍മാണം,വിതരണം എന്നിവയില്‍ നിലവാരം എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിയമം അവതരിപ്പിച്ചത്. മെഡിക്കല്‍ ഉപകരണങ്ങളുടെ കയറ്റുമതി,വിതരണം,വില്‍പന എന്നിവ സംബന്ധിച്ച് നിയന്ത്രണ പ്രോട്ടോകോള്‍ തയ്യാറാക്കും. ഇതിനായി ഫാര്‍മസ്യൂട്ടിക്കല്‍ പോളിസി കമ്മിറ്റി രൂപവത്കരിക്കും,.നിയമലംഘനമുണ്ടായാല്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍,ഫാര്‍മസികള്‍ എന്നിവയ്ക്ക് പിഴ ചുമത്തുകയും ലൈസന്‍സുകള്‍ താല്‍ക്കാലികമായോ സ്ഥിരമായോ റദ്ദാക്കുകയും ചെയ്യും. മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് 5 ലക്ഷം ദിര്‍ഹം വരെയും മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെയും പിഴ ചുമത്തും.
യുഎഇയില്‍ ഫാര്‍മ മേഖലയ്ക്ക് കടിഞ്ഞാണിടാന്‍ പുതിയ നിയമം
മെഡിക്കല്‍ ഉല്‍പന്നങ്ങള്‍,ഫാര്‍മസി ജോലി, ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നതിനാണ് പുതിയ ഫെഡറല്‍ നിയമം പുറത്തിറക്കിയത്.
New Update