ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ പ്രമുഖ സംഘടനയായ ഫോമയുടെ 2024 - 26 വർഷത്തെ ന്യൂസ് ടീം നിലവിൽ വന്നു.ഷോളി കുമ്പിളുവേലി ആണ് പി. ആർ. ഒ. ബിനോയ് സെബാസ്റ്റ്യൻ (ഡാളസ്), ആസാദ് ജയൻ (കാനഡ), സജു വർഗീസ് (ഫിലാഡൽഫിയ), രേഷ്‌മ രഞ്ജൻ (ഡാളസ്) എന്നിവരാണ് ഫോമാ ന്യൂസ് ടീമിലെ മറ്റ് അംഗങ്ങൾ. ഫോമായുടെ പ്രവർത്തനങ്ങൾ അമേരിക്കയിലും നാട്ടിലുമുള്ള മലയാളികളിൽ എത്തിക്കുക എന്നതാണ് ടീമിന്റെ മുഖ്യ ലക്ഷ്യം. കൂടാതെ സോഷ്യൽ മീഡിയിലെ ഫോമയുടെ ഇടപെടലുകൾ കൂടുതൽ വ്യാപിപ്പിക്കുകയും ചെയ്യും.
പുതിയ ഫോമ ന്യൂസ് ടീമിന് എല്ലാവിധ ആശംസകളും നേരുന്നതായി ഫോമാ പ്രസിഡൻറ് ബേബി മണക്കുന്നേൽ അറിയിച്ചു. പി.ആർ .ഒ ഷോളി കുമ്പിളുവേലിയും, ന്യൂസ് ടീമിലെ അംഗങ്ങളായ ബിനോയ് സെബാസ്റ്റ്യൻ, ആസാദ് ജയൻ, സജു വര്ഗീസ്, രേഷ്മ രഞ്ജൻ ഇവർ എല്ലാവരും തന്നെ തങ്ങളുടെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണെന്നും ബേബി മണക്കുന്നേൽ പറഞ്ഞു. ഫോമയുടെ പ്രവർത്തങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ പുതിയ ന്യൂസ് ടീമിന്എല്ലാവിധ ആശംസകളും നേരുന്നതായി ഫോമ ജനറൽ സെക്രട്ടറി ബൈജു വർഗീസ് , ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ് ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്, ജോയിൻറ് ട്രഷറർ അനുപമ കൃഷ്‌ണൻ എന്നിവർ പറഞ്ഞു.