ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതോടെ അമേരിക്കയുടെ കഷ്ടകാലവും തുടങ്ങിയെന്ന സൂചനകളാണ് പുറത്തുവരുന്നത്.പുതുവര്‍ഷ ആഷോഷത്തിനിടെയാണ് അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയുണ്ടാക്കിയ അപകടത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടത്.30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഇവിടെ പ്രസിദ്ധമായ കനാല്‍-ബോര്‍ബണ്‍ സ്ട്രീറ്റില്‍ പുതുവത്സരാഘോഷത്തിനായി തടിച്ചുകൂടിയതായിരുന്നു ജനം.പരിക്കേറ്റവരെ ഉടന്‍ ആശുപത്രികളിലേക്ക് മാറ്റി. ആക്രമണം നടത്തിയ ആളും കൊല്ലപ്പെട്ടിരുന്നു.പിന്നാലെ എഫ്ബിഐയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ജോ ബൈഡന്റെ പ്രസ്താവന കൂടി വന്നത് കൂടുതല്‍ ആശങ്കയേറ്റിയിരിക്കുകയാണ്.
ആക്രമണം നടന്നയുടന്‍ തന്നെ ഇത് തീവ്രവാദി ആക്രമണമാണെന്ന് എഫ്ബിഐ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ പിന്നില്‍ ഐഎസ് ആണെന്നുള്ള വിവരങ്ങളാണ് ബൈഡനും പങ്കിവച്ചിരിക്കുന്നത്.സിറിയയില്‍ വിമതര്‍ ഭരണം പിടിച്ചതോടെ ഐഎസ് ഭീകരര്‍ വീണ്ടും തലപൊക്കാന്‍ സാദ്ധ്യതയുണ്ടെന്നുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.ഇപ്പോള്‍ ബൈഡന്റെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ ലോകം വീണ്ടും ആശങ്കയിലായിരിക്കുകയാണ്.പുതിയ സാഹചര്യത്തില്‍ ഒരുപക്ഷെ ഐഎസിന് റഷ്യയുടെ കൂടി സഹായം ലഭിച്ചേക്കാനിടയുണ്ട് അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് ഉറപ്പാണ്.
ന്യൂ ഓര്‍ലിയന്‍സ് ആക്രമണത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതോടെയാണ് ഐഎസിലക്ക് സംശയമെത്തിയത്.ടെക്‌സാസില്‍ ജനിച്ചു വളര്‍ന്ന ഷംസുദ്ദീന്‍ ജബ്ബാര്‍ എന്ന 42 കാരനാണ് ഈ ക്രൂരകൃത്യം ചെയ്തത്.എന്നാൽ ഇടിച്ചു കൊല്ലാന്‍ ഉപയോഗിച്ച ഫോര്‍ഡിന്റെ ഇലക്ട്രിക് വാഹനം മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളതാണ്.കാര്‍ ഷെയറിംഗ് ആപ്പ് ആയ ട്യൂറോ വഴി ഇത് വാടകക്ക് കൊടുത്തിരിക്കുകയായിരുന്നുവെന്നാണ് എഫ്ബിഐയുടെ കണ്ടെത്തല്‍.
എന്നാല്‍ ഇയാള്‍ ഈ കൃത്യം ചെയ്തത് ഒറ്റക്കായിരിക്കില്ല എന്ന നിഗമനമാണ് ഐഎസിലേക്ക് സംശയമെത്തിയത്.മാത്രമല്ല,മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും, ഈ പ്രദേശത്ത് സ്ഫോടകവസ്തുക്കള്‍ എന്ന് സംശയിക്കുന്ന വസ്തുക്കള്‍ സ്ഥാപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അസ്സോസിയേറ്റ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
തെരുവില്‍ പുതുവത്സരം ആഘോഷിക്കുന്നവര്‍ക്ക് നേരെ കാര്‍ ഓടിച്ചുകയറ്റിയ ശേഷം അതില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ ആള്‍ക്കൂട്ടത്തിനു നേരെ നിറയൊഴിക്കാനും ആരംഭിച്ചു.ഈ സമയത്തായിരുന്നു പൊലീസ് അയാളെ വെടിവച്ച് കൊന്നത്.ട്രക്കില്‍ ഐഎസിന്റെ പതാക ഉണ്ടായിരുന്നതായും സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പിന്നാലെ ട്രംപ് ഹോട്ടലിലും സ്‌ഫോടനമുണ്ടായത് അമേരിക്കയില്‍ തുടര്‍ സ്‌ഫോടനങ്ങളുടെ സൂചനയാണ് നല്‍കുന്നത്.ട്രംപ് ഹോട്ടലില്‍ ടെസ്‌ലയുടെ സൈബര്‍ ട്രക്ക് കത്തിനശിച്ചത് ഭീകരാക്രമണമാണെന്നാണ് പ്രഥമിക വിലയിരുത്തല്‍.ഗ്യാസ് ടാങ്കുകളും പെട്രോളും ഉപയോഗിച്ച് സ്‌ഫോടനം നടത്തിയെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.ഇന്നലെ രാവിലെയാണ് പൊട്ടിത്തെറി നടന്നിരിക്കുന്നത്.രാവിലെ 8.40ഓടെയാണ് സൈബര്‍ ട്രക്ക് കത്തിയെന്ന വിവരം തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ലാസ്‌വേഗാസ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പൊലീസ് എത്തുമ്പോള്‍ വാഹനം നിന്നു കത്തുന്നതാണ് കണ്ടതെന്നാണ് അവര്‍ പറയുന്നത്.ഒരാളെ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. അത് പുരുഷനാണോ സ്ത്രീയാണോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.സ്‌ഫോടനത്തെ തുടര്‍ന്ന് ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.എന്നാല്‍ ആരുടേയും പരിക്ക് സാരമുള്ളതല്ല.
കേസ് അന്വേഷണത്തിന്റെ ഭാഗമാവുമെന്ന് എഫ്.ബി.ഐയും അറിയിച്ചിട്ടുണ്ട്. സൈബര്‍ ട്രക്ക് വാടകക്കെടുത്തതാണെന്ന് സംശയമുണ്ടെന്ന് സി.എന്‍.എന്നും റിപ്പോര്‍ട്ട് ചെയ്തു.സ്‌ഫോടനത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഇതേ വാഹനം ഹോട്ടലിന് മുന്നിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.ന്യു ഓര്‍ലിയന്‍സില്‍ നടന്ന സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പിന്നാലെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്.ജോ ബൈഡന്‍ ഭരിച്ച കഴിഞ്ഞ നാല് വര്‍ഷക്കാലത്ത് നിരവധി അനധികൃത കുടിയേറ്റക്കാരാണ് അമേരിക്കയില്‍ എത്തിയതെന്ന് ട്രംപ് സമൂഹമാധ്യമ പോസ്റ്റിലൂടെ ആരോപിച്ചു. കൊടുങ്കുറ്റവാളികളാണ് അമേരിക്കയില്‍ എത്തുന്നതെന്ന് താന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും മാധ്യമങ്ങളും അതൊരു വ്യാജ ആരോപണമാണെന്ന് പറഞ്ഞതായും ട്രംപ് ഓര്‍മ്മിപ്പിച്ചു.