പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള ഇലക്ടറല്‍മാരുടെ നറുക്കെടുപ്പ്; മേല്‍നോട്ടം മലയാളിയായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിന്‌

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള  കര്‍ദിനാള്‍ സംഘത്തിലെ ഒമ്പത്‌ ഇലക്ടറല്‍മാര്‍ക്കുള്ള ചുമതലകളെ ഏല്‍പ്പിക്കുന്ന നറുക്കെടുപ്പു നടത്തുന്നത്‌ മലയാളിയായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്‌ ആയിരിക്കും.

author-image
Akshaya N K
Updated On
New Update
ggg

വത്തിക്കാന്‍ സിറ്റി:പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള  കര്‍ദിനാള്‍ സംഘത്തിലെ ഒമ്പത്‌ ഇലക്ടറല്‍മാര്‍ക്കുള്ള ചുമതലകളെ ഏല്‍പ്പിക്കുന്ന നറുക്കെടുപ്പു നടത്തുന്നത്‌ മലയാളിയായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്‌ ആയിരിക്കും.

അതീവരഹസ്യമായി നടക്കുന്ന തിരഞ്ഞെടുപ്പ്  കോണ്‍ക്ലേവിന്‌ സിസ്റ്റീന്‍ ചാപ്പലിന്റെ വാതിലുകള്‍ തുറക്കുന്നതും അടയ്ക്കുന്നതും കൂവക്കാടിന്റെ നിര്‍ദ്ദേശമനുസരിച്ചാണ്. വോട്ട് പരിശോധിച്ച ശേഷം അവ നശിപ്പിക്കുന്നതും അദ്ദേഹത്തിന്റെ അധികാരപരിധിയിലാണ്‌.

വോട്ടുകള്‍ എണ്ണുന്ന  കര്‍ദിനാള്‍മാര്‍, ബാലറ്റ് ശേഖരിക്കുന്ന  കര്‍ദിനാള്‍മാര്‍, വോട്ടെണ്ണലിന്റെ കൃത്യത പരിശോധിക്കുന്ന  കര്‍ദിനാള്‍മാര്‍ എന്നിവരടങ്ങുന്ന ഒമ്പതംഗസംഘമാണ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക.

new pope election Francis pope