ഓപ്പണ്‍ എഐയ്ക്ക് പുതിയ സുരക്ഷാ കമ്മിറ്റി

സിഇഒ സാം ഓള്‍ട്ട്മാന്റെയും കമ്പനി ബോര്‍ഡ് ചെയര്‍ ബ്രെറ്റ് ടെയ്ലറുടേയും ബോര്‍ഡ് അംഗം നിക്കോള്‍ സെലിഗ്മാന്റേയും നേതൃത്വത്തിലാണ് സമിതി പ്രവര്‍ത്തിക്കുക.

author-image
anumol ps
New Update
sam

സാം ഓള്‍ട്ട് മാന്‍

Listen to this article
0.75x1x1.5x
00:00/ 00:00

വാഷിങ്ടണ്‍: പുതിയ സുരക്ഷാ കമ്മിറ്റിയെ നിയമിച്ച് ഓപ്പണ്‍ എഐ. സുരക്ഷ, സ്വകാര്യത എന്നിവയുമായി ബന്ധപ്പെട്ട് ബോര്‍ഡിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായാണ് പുതിയ കമ്മിറ്റിയെ രൂപീകരിച്ചിരിക്കുന്നത്. പഴയ സുരക്ഷാ ടീമിനെ പൂര്‍ണമായും പിരിച്ചുവിട്ട് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. സിഇഒ സാം ഓള്‍ട്ട്മാന്റെയും കമ്പനി ബോര്‍ഡ് ചെയര്‍ ബ്രെറ്റ് ടെയ്ലറുടേയും ബോര്‍ഡ് അംഗം നിക്കോള്‍ സെലിഗ്മാന്റേയും നേതൃത്വത്തിലാണ് സമിതി പ്രവര്‍ത്തിക്കുക.

സൂപ്പര്‍ അലൈന്‍മെന്റ് എന്ന് അറിയപ്പെട്ടിരുന്ന ഓപ്പണ്‍ എഐയുടെ സുരക്ഷാ സമിതിയുടെ ചുമതലയിലുണ്ടായിരുന്ന സഹസ്ഥാപകന്‍ ഇല്യ സുറ്റ്സ്‌കേവറും സുരക്ഷാ ഗവേഷകനായ ജാന്‍ ലെയ്ക്കും കമ്പനി വിട്ടിരുന്നു. ഇതിന് പിന്നാലെ ഇവരുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സുരക്ഷാ സമിതി പിരിച്ചുവിടുകയും അംഗങ്ങളെ മറ്റ് പല വിഭാഗങ്ങളിലേക്ക് മാറ്റുകയും ചെയ്തു.

ഇപ്പോള്‍ രൂപീകരിച്ചിരിക്കുന്ന സുരക്ഷാ സമിതിയുടെ തലപ്പത്തുള്ളത് സാം ഓള്‍ട്ട്മാന്‍ തന്നെയാണ്. ഓപ്പണ്‍ എഐ പുതിയ എഐ മോഡലിന്റെ പരീക്ഷണത്തിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചാറ്റ് ജിപിടിയ്ക്ക് ശക്തിപകരുന്ന എഐ ജിപിടി 4 മോഡലിനെ മറികടക്കാന്‍ ഇതിനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

new security committee open ai