അദാനിയ്ക്ക് എതിരെ ന്യൂയോർക്ക് കോടതി, ഇന്ത്യയോട് നിയമസഹായം തേടി

സൗരോർജ കരാറുകൾ ഉറപ്പിക്കുന്നതിനായി യുഎസിലെ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അദാനി ഗ്രീൻ എനർജി കൈക്കൂലി നൽകിയെന്നാണ് യുഎസ് സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ചിന്റെ കണ്ടെത്തൽ.

author-image
Rajesh T L
New Update
goutham adani

ന്യൂയോർക്ക് : അദാനി ഗ്രൂപ്പിനെതിരെ സൗരോർജ കരാർ അഴിമതി കേസിൽ ഇന്ത്യയുടെ സഹായം തേടി യുഎസ്. ഗൗതം അദാനി, സാഗർ അദാനി എന്നിവർ ഇന്ത്യയിൽ ആയതിനാൽ കേസിന്റെ അന്വേഷണത്തിന് ഇന്ത്യൻ നിയമ മന്ത്രാലയത്തിന്റെ സഹായം തേടിയെന്ന് യുഎസ് സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമ്മിറ്റി ന്യൂയോർക്ക് കോടതിയിൽ അറിയിച്ചു.

സൗരോർജ കരാറുകൾ ഉറപ്പിക്കുന്നതിനായി യുഎസിലെ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അദാനി ഗ്രീൻ എനർജി കൈക്കൂലി നൽകിയെന്നാണ് യുഎസ് സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ചിന്റെ കണ്ടെത്തൽ. 265 ദശലക്ഷം ഡോളറിന്റെ അഴിമതിയാണ് ആരോപിക്കുന്നത്. ഗൗതം അദാനി ,സാഗർ അദാനി ഗ്രീൻ എൻജി യുടെ ഉദ്യോഗസ്ഥ എന്നിവര്‍ക്കെതിരെ ഗൂഢാലോചന, വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്.

ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരെ നേരത്തേ ന്യൂയോർക്ക് കോടതി അഴിമതിക്കുറ്റം ചുമത്തിരുന്നു. 2 ബില്യൺ ഡോളറിലധികം മൂല്യമുള്ള സൗരോർജ കരാർ സ്വന്തമാക്കുന്നതിനായി കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നാണ് പറയുന്നത്.

പണവും ബോണ്ടുകളും തട്ടിയെടുക്കാൻ അദാനിയും കൂട്ടരും യുഎസ് നിക്ഷേപകരെ കബളിപ്പിച്ചു എന്നാണ് കുറ്റ പത്രത്തിൽ പറയുന്നത്.

adani case newyork