സൗരയൂഥത്തിന് പുറത്തു പുതിയ ഗ്രഹത്തെ കണ്ടെത്തി ; ഇതുവരെ കണ്ടെത്തിയവയിൽ ഏറ്റവും പ്രായക്കുറവ് .

പ്ലാനെറ്ററി സയൻസിൽ വലിയ മാറ്റങ്ങൾക് കാരണമായേക്കുന്ന ഈ ഗ്രഹത്തിന് ഏകദേശം 30 ലക്ഷം വർഷം മാത്രമേ പഴക്കമുള്ളൂ.

author-image
Subi
New Update
planet

വാഷിംഗ്ടൺ: ഇതുവരെ കണ്ടെത്തിയവയിൽച്ച് ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹത്തെ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ. IRAS 04125+2902 എന്ന് പേരിട്ടിരിക്കുന്ന ഗ്രഹം. 430 പ്രകാശവർഷമകലെ നവജാത നക്ഷത്രങ്ങൾ നിറഞ്ഞ ടോറസ് മോളിക്യുലർ ക്ലൗഡെന്ന നക്ഷത്ര നേഴ്സറിയിലാണ് കാണപ്പെടുന്നത്.

 

ഏകദേശം 30 ലക്ഷം വർഷം മാത്രം പ്രായമുള്ള ഗ്രഹത്തെ നോർത്ത് കരോലിന സർവകലാശാലയിലെ പ്രൊഫസർ മാഡിസൺ ജി ബാബറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തിയത് പുതിയഗ്രഹത്തിന്റെ പിണ്ഡം വ്യാഴത്തിന്റെ പിണ്ഡവുമായി താരതമ്യപ്പെടുത്തുമ്പോൾ അതിന്റെ മൂന്നിലൊന്നിൽ താഴെയാണ്. എന്നാൽ വ്യാഴത്തിന് സമാനമായ വലിപ്പമുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു. പുതിയ ഗ്രഹങ്ങൾ എങ്ങനെ ഉണ്ടാകുന്നു വെന്നും പരിണമിക്കുന്നുവെന്നും മനസിലാക്കാൻ കണ്ടെത്തൽ നിർണായകമാകും. ഒടുവിൽ ഗ്രഹം ഒരു മിനി നെപ്ട്യൂൺ ആയോ ഒരു സൂപ്പർ ഭൂമിയായോ പരിണമിച്ചേക്കാമെന്നും ശാസ്ത്രജ്ഞർ സൂചിപ്പിക്കുന്നു.

 

 

 

 

 

galaxy