ശബ്ദം നഷ്ടമായി, ഞാൻ പൂർണമായും കിടപ്പിലാണ്’; സംഗീതപരിപാടി മാറ്റിവെച്ച് നിക് ജൊനാസ്

കുറച്ചു ദിവസങ്ങളായി തനിക്കു കഠിനമായ പനിയും ശരീരവേദനയുമാണെന്നും തൊണ്ടവേദന കാരണം സംസാരിക്കാൻ പോലും സാധിക്കുന്നില്ലെന്നും നിക് സമൂഹമാധ്യമങ്ങളിലൂടെ  പങ്കുവെച്ച കുറിപ്പിലൂടെ ആരാധകരെ അറിയിച്ചു.

author-image
Vishnupriya
Updated On
New Update
nick

Nick Jonas Priyanka Chopra

Listen to this article
0.75x 1x 1.5x
00:00 / 00:00

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന്  തീരുമാനിച്ചിരുന്ന സംഗീതപരിപാടിയിൽ‌ നിന്നു പിൻമാറി ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജൊനാസ്. കുറച്ചു ദിവസങ്ങളായി തനിക്കു കഠിനമായ പനിയും ശരീരവേദനയുമാണെന്നും തൊണ്ടവേദന കാരണം സംസാരിക്കാൻ പോലും സാധിക്കുന്നില്ലെന്നും നിക് സമൂഹമാധ്യമങ്ങളിലൂടെ  പങ്കുവെച്ച കുറിപ്പിലൂടെ ആരാധകരെ അറിയിച്ചു. നിശ്ചയിച്ചുറപ്പിച്ച പരിപാടിയിൽ നിന്നു പിൻവാങ്ങേണ്ടിവന്നതിനു താൻ ആരാധകരോടു മാപ്പ് ചോദിക്കുകയാണെന്നും നിക് ജൊനാസ് കൂട്ടിച്ചേർത്തു.

‘പ്രിയപ്പെട്ടവരേ, നിങ്ങളുടെ നിക് ഇവിടെയുണ്ട്. ശുഭകരമല്ലാത്ത വാർത്തയാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കുറച്ചു ദിവസം മുൻപ് എനിക്ക് ചില അസ്വസ്ഥതകൾ തോന്നി. രാത്രിയോടെ എന്റെ ശബ്ദം നഷ്ടപ്പെട്ടു. പനിയും ശരീരവേദനയും തൊണ്ടവേദനയും ചുമയും എന്നെ തളർത്തി. ഏതാനും ദിവസങ്ങളായി ഞാൻ പൂർണമായും കിടപ്പിലാണ്. മരുന്നുകൾ കഴിക്കുന്നുണ്ട് എങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതേയുള്ളു.

എൻറെ സംഗീതപരിപാടി കാണാൻ ആഗ്രഹിച്ചിരുന്ന നിങ്ങളെ നിരാശരാക്കേണ്ടി വന്നതിൽ വലിയ ദുഃഖമുണ്ട്.  ഞാൻ നിങ്ങളോടു ക്ഷമ ചോദിക്കുകയാണ്. ഞാൻ കാരണം നിങ്ങൾക്കു അസൗകര്യം ഉണ്ടാകുന്നത് എനിക്കിഷ്ടമല്ല. എന്റെ പാട്ട് കേൾക്കാൻ വേണ്ടി നിങ്ങളിൽ പലരും യാത്ര പുറപ്പെട്ടുകാണും. പാതിവഴിയിൽ വച്ച് നിങ്ങൾ മടങ്ങേണ്ടി വന്നതോർക്കുമ്പോൾ എന്റെ ഹൃദയം തകരുന്നു. ഞാൻ വീണ്ടും പറയുന്നു, എന്നോടു ക്ഷമിക്കണം. ഇപ്പോഴത്തെ അനാരോഗ്യത്തെ ഞാൻ മറികടക്കും. സുഖം പ്രാപിച്ച് പാട്ടുമായി ഞാൻ നിങ്ങൾക്കു മുന്നിലെത്തും. എന്റെ സാഹചര്യം മനസ്സിലാക്കുമല്ലോ? നിങ്ങൾക്ക് മികച്ച സംഗീതപരിപാടി സമ്മാനിക്കാണ് ഞാൻ എക്കാലവും ആഗ്രഹിക്കുന്നത്’, നിക് ജൊനാൻറെ കുറിപ്പിൽ പറയുന്നു.

സഹോദരരും ഗായകരുമായ കെവിൻ ജൊനാസ്, ജോ ജൊനാസ് എന്നിവർക്കൊപ്പം മെക്സിക്കോയിൽ നടത്താനിരുന്ന സംഗീതപരിപാടിയാണ് ആരോഗ്യ പ്രശ്നത്താൽ നിക് ജൊനാസ് നീട്ടിവച്ചത്. പരിപാടി ഓഗസ്റ്റിലേക്കു പുനഃക്രമീകരിച്ചതായി ജൊനാസ് ബ്രദേഴ്സിന്റെ അടുത്തവൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

priyanka chopra nick jonas