/kalakaumudi/media/media_files/2026/02/17/nesa-2026-02-17-15-11-31.jpg)
പല്ലെക്കലെ: ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 8 വിക്കറ്റ് ജയവുമായി ശ്രീലങ്ക സൂപ്പർ 8 ലേക്ക് അടിച്ചു കയറി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ ലങ്ക മറികടന്നു.
സ്‌കോർ ഓസ്‌ട്രേലിയ 20 ഓവറിൽ 181 ന് ഓൾഔട്ട് ശ്രീലങ്ക 18 ഓവറിൽ 2 ന് 184. അപരാജിത സെഞ്ചറിയുമായി ലങ്കയ്ക്ക് അനായാസ ജയമൊരുക്കിയ പാത്തും നിസ്‌സങ്കയാണ് പ്ലെയർ ഓഫ് ദ മാച്ച്. ഒമാനെതിരെയാണ് ഓസ്‌ട്രേലിയയുടെ അവസാന ഗ്രൂപ്പ് മത്സരം.
ഒമാനെ തോൽപിച്ചാലും നെറ്റ് റൺറേറ്റിൽ മുന്നിലുള്ള സിംബാബ്‌വെയുടെ മത്സരഫലങ്ങൾ ആശ്രയിച്ചാകും ഓസീസിന്റെ സൂപ്പർ 8 സാധ്യത ഓസ്‌ട്രേലിയയ്ക്ക് 3 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമാണുള്ളത്.
ഇന്നത്തെ മത്സരത്തിൽ അയർലൻഡിനെ തോൽപിച്ചാൽ സിംബാബ്‌വെ സൂപ്പർ 8 ൽ കടക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
