ചൈന വേണ്ട: ടിക് ടോക്കിന് വേണ്ടി ഒറാക്കിളും മൈക്രോസോഫ്റ്റും

അമേരിക്കന്‍ കമ്പനികളുടെ നീക്കത്തില്‍ ട്രംപിന്റെ താല്‍പര്യങ്ങള്‍ പ്രകടമാണെന്നാണ് വിലയിരുത്തല്‍. ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എല്ലിസണ്‍ ഏറ്റെടുക്കലിന് നേതൃത്വം നല്‍കണമെന്ന് ട്രംപ് മുമ്പ് തന്റെ മുന്‍ഗണന പ്രകടിപ്പിച്ചിരുന്നു.

author-image
Prana
New Update
tik tok

tik tok Photograph: (tik tok)

ടിക്ക് ടോക്കിന്റെ ആഗോള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഒറാക്കിളും മൈക്രോസോഫ്റ്റും. യുഎസിലെ സാന്നിധ്യം നിലനിര്‍ത്തുന്നതിനൊപ്പം ചൈനീസ് സ്വാധീനം കുറയ്ക്കാനാണ് നീക്കം.ടിക് ടോക്കിന്റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന് ന്യൂനപക്ഷ ഓഹരി നിലനിര്‍ത്താന്‍ നിര്‍ദ്ദിഷ്ട കരാര്‍ അനുവദിക്കും.  അതേസമയം അല്‍ഗോരിതം മാനേജ്മെന്റ്, ഡാറ്റ ശേഖരണം, സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് തുടങ്ങിയ നിര്‍ണായക വശങ്ങള്‍ ഒറാക്കിള്‍ മേല്‍നോട്ടം വഹിക്കാനാണ് സാധ്യത.  ഒറാക്കിളിനു പുറമേ, ടിക് ടോക്ക് ഏറ്റെടുക്കാന്‍ താല്‍പ്പര്യമുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് പേരുകളില്‍ ടെസ്ല സിഇഒ എലോണ്‍ മസ്‌ക്, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നും ഫ്രാങ്ക് മക്കോര്‍ട്ട്, ''ഷാര്‍ക്ക് ടാങ്ക്'' ഹോസ്റ്റ് കെവിന്‍ ഒ'ലിയറി എന്നിവരും ഉള്‍പ്പെടുന്നു. അമേരിക്കന്‍ കമ്പനികളുടെ നീക്കത്തില്‍ ട്രംപിന്റെ താല്‍പര്യങ്ങള്‍ പ്രകടമാണെന്നാണ് വിലയിരുത്തല്‍. ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എല്ലിസണ്‍ ഏറ്റെടുക്കലിന് നേതൃത്വം നല്‍കണമെന്ന് ട്രംപ് മുമ്പ് തന്റെ മുന്‍ഗണന പ്രകടിപ്പിച്ചിരുന്നു.

 

tiktok