സമാധാന നൊബേല്‍ പുരസ്‌കാരം നിഹോങ് ഹിദ്യാന്‍ക്യോയ്ക്ക്

ആണവായുധങ്ങളില്ലാത്ത ഒരു ലോകം നേടാനുള്ള ശ്രമങ്ങള്‍ക്കും ആണവായുധങ്ങള്‍ ഇനിയൊരിക്കലും ഉപയോഗിക്കരുതെന്നുമുള്ള ആഹ്വാനത്തോടെയുമാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

author-image
Athira Kalarikkal
New Update
nobel peace price

Representational Image

സ്റ്റോക്കോം : ഇക്കൊല്ലത്തെ സമാധാന നൊബേല്‍ പുരസ്‌കാരം ജപ്പാനിലെ സന്നദ്ധ സംഘടനയായ നിഹോങ് ഹിദ്യാന്‍ക്യോയ്ക്ക്. ലോകത്തിനായുള്ള ആണവായുധ വിമുക്ത പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഹിരോഷിമ നാഗസാക്കി അതിജീവിതരുടെ സംഘടനയാണ് നിഹോങ് ഹിദ്യാന്‍ക്യോ. 


ഹിരോഷിമ, നാഗസാക്കി അതിജീവിതരുടെ സംഘനയായതിനാല്‍ ഹിബാകുഷ എന്നും സംഘടന അറിയപ്പെടുന്നു. ആണവായുധങ്ങളില്ലാത്ത ഒരു ലോകം നേടാനുള്ള ശ്രമങ്ങള്‍ക്കും ആണവായുധങ്ങള്‍ ഇനിയൊരിക്കലും ഉപയോഗിക്കരുതെന്നുമുള്ള ആഹ്വാനത്തോടെയുമാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംഘടന അതിജീവിതരെ ആദരിക്കുകയും ചെയ്തു. 80 വര്‍ഷത്തിലേറെയായി ആണവായുധ വിമുക്ത പ്രവര്‍ത്തനങ്ങല്‍ നടക്കുന്നതെന്ന് കമ്മിറ്റി പറഞ്ഞു. 

 

 

nobel price japanese