വിക്ടര്‍ ആംബ്രോസിനും റൂവ്കുനും വൈദ്യശാസ്ത്ര നൊബേല്‍

മൈക്രോ ആര്‍.എന്‍.എ. കണ്ടെത്തുകയും, ജീന്‍ പ്രവര്‍ത്തനം ശരീരത്തില്‍ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കിയതിനുമാണ് ഇരുവര്‍ക്കും നൊബേല്‍ ലഭിച്ചത്.

author-image
Prana
New Update
nobel

സ്‌റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം മൈക്രോആര്‍എന്‍എ കണ്ടുപിടിത്തത്തിന് വിക്ടര്‍ ആംബ്രോസും ഗാരി റൂവ്കുനും സ്വന്തമാക്കി. മൈക്രോ ആര്‍.എന്‍.എ. കണ്ടെത്തുകയും, ജീന്‍ പ്രവര്‍ത്തനം ശരീരത്തില്‍ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കിയതിനുമാണ് ഇരുവര്‍ക്കും നൊബേല്‍ ലഭിച്ചത്.
അവരുടെ കണ്ടെത്തല്‍ 'ജീവികള്‍ എങ്ങനെ വികസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതിന് അടിസ്ഥാനപരമായി പ്രധാനമാണെന്ന് തെളിയിക്കുന്നു' എന്ന് നോബല്‍ അസംബ്ലി പറഞ്ഞു.

nobel prize winner nobel prize medicine