ഉത്തര കൊറിയയുടെ മുൻ ആശയ പ്രചാരകൻ കിം കി നാം അന്തരിച്ചു; ഭരണാധികാരികളുടെ വിശ്വസ്തനെന്ന് കിം ജോങ് ഉൻ

കിം ജോങ് ഉന്നിന്റെ പിതാവിനൊപ്പമായിരുന്നു കിം കി നാം പ്രവർത്തനം ആരംഭിച്ചത്. ഉത്തര കൊറിയയുടെ രാഷ്ട്രീയ പ്രചാരണത്തിനായുള്ള മുദ്രാവാക്യങ്ങളുടെ സ്രഷ്ടാവും കിം കി നാമായിരുന്നു.

author-image
Vishnupriya
Updated On
New Update
kim ki nam

കിം കി നാം

Listen to this article
0.75x 1x 1.5x
00:00 / 00:00

സോൾ:  ഉത്തര കൊറിയയുടെ ആശയപ്രചാരണത്തിനു നേതൃത്വം നൽകിയ കിം കി നാം (94) അന്തരിച്ചു. 2022 മുതൽ വാർധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിം രാജവംശത്തിന്റെ ഭരണകാലത്തു രാജ്യത്ത് ആശയ പ്രചാരണത്തിനും രാജ്യമെങ്ങും ആരാധകരെ സൃഷ്ടിക്കാനും സുപ്രധാന പങ്കുവഹിച്ചയാളാണ് കിം കി നാം. പ്രായാധിക്യവും അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്നുമാണു കിം കി നാമിന്റെ അന്ത്യം.

പുലർച്ചെ നടന്ന സംസ്കാര ചടങ്ങുകളിൽ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ പങ്കെടുക്കുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. ഭരണാധികാരികളോട് വളരെയധികം വിശ്വസ്തനായിരുന്നു കിം കി നാമെന്ന് കിം ജോങ് ഉൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു. 

കിം ജോങ് ഉന്നിന്റെ പിതാവിനൊപ്പമായിരുന്നു കിം കി നാം പ്രവർത്തനം ആരംഭിച്ചത്. 1970കളിൽ സംസ്ഥാന മാധ്യമങ്ങളുടെ ചുമതലയിലെത്തി. ഉത്തര കൊറിയയുടെ രാഷ്ട്രീയ പ്രചാരണത്തിനായുള്ള മുദ്രാവാക്യങ്ങളുടെ സ്രഷ്ടാവും കിം കി നാമായിരുന്നു. 2010ന്റെ അവസാനത്തോടെയാണ് വിരമിച്ചത്.

kim ki nam north korean propaganda chief