റഷ്യന്‍ സഞ്ചാരികളെ രാജ്യത്ത് പ്രവേശിപ്പിക്കില്ല; നിലപാടിലുറച്ച് നോര്‍വെ

അടിയന്തിര സ്വഭാവമുള്ള ആവശ്യങ്ങള്‍ക്കല്ലാതെ നോര്‍വെയിലേക്ക് വരുന്ന റഷ്യക്കാരെയാണ് തടയുമെന്നും അതേസമയം, നോര്‍വെയില്‍ താമസിക്കുന്ന കുടുംബാംഗങ്ങളെ കാണാനായി എത്തുന്ന റഷ്യന്‍ പൗരന്‍മാരെ തടയില്ലെന്നും നോര്‍വെ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

author-image
Vishnupriya
Updated On
New Update
norway

നോര്‍വേ

Listen to this article
0.75x1x1.5x
00:00/ 00:00

റഷ്യന്‍ വിനോദസഞ്ചാരികളെ രാജ്യത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നുള്ള നിലപാടിലുറച്ച് നോര്‍വേ. ഈ നിയന്ത്രണങ്ങള്‍ തുടരുമെന്ന് നോര്‍വെയുടെ നീതിന്യായ വകുപ്പ് വ്യക്തമാക്കി. യുക്രൈനില്‍ റഷ്യ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചാണ് നോര്‍വേ റഷ്യന്‍ സഞ്ചാരികള്‍ക്ക് രാജ്യത്ത് പ്രവേശന വിലക്കേര്‍പ്പെടുത്തിയത്.

നാറ്റോ അംഗം കൂടിയായ നോര്‍വേ റഷ്യയുമായി 200 കിലോമീറ്ററോളം അതിര്‍ത്തി പങ്കിടുന്നുണ്ട്. 2022 മുതലാണ് റഷ്യന്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെക്കാന്‍ നോര്‍വേ തീരുമാനിക്കുന്നത്. മനുഷ്യത്വ വിരുദ്ധമായ യുദ്ധത്തിനെതിരായി, സഖ്യകക്ഷികളോടൊപ്പം ചേര്‍ന്ന് നില്‍ക്കുകയെന്ന നോര്‍വീജിയന്‍ സമീപനത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്ന് നോര്‍വേ നീതിന്യായ വകുപ്പ് മന്ത്രി എമിലി എന്‍ഗര്‍ മെഹല്‍ പറഞ്ഞു.

അടിയന്തിര സ്വഭാവമുള്ള ആവശ്യങ്ങള്‍ക്കല്ലാതെ നോര്‍വെയിലേക്ക് വരുന്ന റഷ്യക്കാരെയാണ് തടയുമെന്നും അതേസമയം, നോര്‍വെയില്‍ താമസിക്കുന്ന കുടുംബാംഗങ്ങളെ കാണാനായി എത്തുന്ന റഷ്യന്‍ പൗരന്‍മാരെ തടയില്ലെന്നും നോര്‍വെ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

russian tourist norway