ഹെതര്‍ പ്രസ്ഡി
ന്യൂയോര്‍ക്ക്: അമിത അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ച് രോഗികളെ കൊലപ്പെടുത്തിയ കേസില്‍ നഴ്‌സിന് 700 വർഷം തടവ്. അമേരിക്കയിലെ പെന്‍സില്‍വേനിയയില്‍ നഴ്‌സായിരുന്ന ഹെതര്‍ പ്രസ്ഡി(41)യെയാണ് ശനിയാഴ്ച കോടതി ശിക്ഷിച്ചത്. 380 മുതല്‍ 760 വരെ വര്‍ഷം തടവിനാണ് യുവതിയെ കോടതി ശിക്ഷിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ചികിത്സയിലായിരുന്ന 17 രോഗികളുടെ മരണത്തിന് ഉത്തരവാദി ഹെതര്‍ പ്രസ്ഡിയാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. 2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ അഞ്ച് ആശുപത്രികളിലായാണ് പ്രതി രോഗികളെ കൊലപ്പെടുത്തിയത്. കോടതിയില്‍ നടന്ന വിചാരണയില്‍ മൂന്ന് കൊലക്കേസുകളിലും 19 വധശ്രമക്കേസുകളിലുമാണ് പ്രതി കുറ്റക്കാരിയാണെന്ന് തെളിഞ്ഞത്.
രാത്രിഷിഫ്റ്റില്‍ ജോലിചെയ്യുന്നതിനിടെയാണ് ഹെതര്‍ പ്രസ്ഡി രോഗികള്‍ക്ക് അമിത അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ചത്. പ്രമേഹമില്ലാത്ത രോഗികള്‍ ഉള്‍പ്പെടെ ഏകദേശം 22 പേര്‍ക്ക് ഇത്തരത്തില്‍ ഇന്‍സുലിന്‍ കുത്തിവെച്ചിരുന്നു. ഇവരില്‍ ചിലര്‍ കുത്തിവെപ്പിന് പിന്നാലെ മരണപ്പെട്ടു. മറ്റുചിലര്‍ ഏതാനുംദിവസങ്ങള്‍ക്കുള്ളിലും മരിച്ചു.
43 വയസ്സ് മുതല്‍ 104 വയസ്സ് വരെ പ്രായമുള്ള രോഗികഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം മേയില്‍ രണ്ട് രോഗികളെ ഇത്തരത്തില്‍ കൊലപ്പെടുത്തിയതിനാണ് ഹെതര്‍ പ്രസ്ഡിയെ പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ കൂടുതല്‍ കുറ്റങ്ങള്‍ പ്രതിക്കെതിരേ ചുമത്തുകയായിരുന്നു.
കോടതിയില്‍ നടന്ന വിചാരണയില്‍ ഹെതര്‍ പ്രസ്ഡി കുറ്റം സമ്മതിച്ചിരുന്നു. എന്തുകൊണ്ടാണ് കുറ്റം സമ്മതിക്കുന്നതെന്ന് അഭിഭാഷകന്‍ ചോദിച്ചപ്പോള്‍ 'ഞാന്‍ കുറ്റക്കാരിയായത് തന്നെയാണ് കാരണം' എന്നായിരുന്നു പ്രതിയുടെ മറുപടി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
