ഒമാന്‍ അപകടം: തിരച്ചിലിന് ഇന്ത്യന്‍ കപ്പലും വിമാനവും

കൊമോറോസ് പതാക വഹിക്കുന്ന എണ്ണക്കപ്പലായ പ്രസ്റ്റീജ് ഫാല്‍ക്കണ്‍ ഒമാന്‍ തീരത്ത് മുങ്ങിയത്.പ്രസ്റ്റീജ് ഫാല്‍ക്കണില്‍ ഉണ്ടായിരുന്ന 13 ഇന്ത്യന്‍ ജീവനക്കാരെയും കാണാതായതായി ചൊവ്വാഴ്ച സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചിരുന്നു

author-image
Prana
New Update
ship
Listen to this article
0.75x 1x 1.5x
00:00 / 00:00

ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മുങ്ങി കാണാതായാ 13 ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ദൗത്യത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ നാവികസേന കപ്പലും വിമാനവും വിന്യസിച്ചു. യുദ്ധക്കപ്പലായ ഐ എന്‍ എസ് ടെഗും സമുദ്ര നിരീക്ഷണ വിമാനനമായ പി -81 ഉമാണ് തിരച്ചില്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ഒമാനി കപ്പലുകളും പ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. തിങ്കളാഴ്ചയാണ് കൊമോറോസ് പതാക വഹിക്കുന്ന എണ്ണക്കപ്പലായ പ്രസ്റ്റീജ് ഫാല്‍ക്കണ്‍ ഒമാന്‍ തീരത്ത് മുങ്ങിയത്.പ്രസ്റ്റീജ് ഫാല്‍ക്കണില്‍ ഉണ്ടായിരുന്ന 13 ഇന്ത്യന്‍ ജീവനക്കാരെയും കാണാതായതായി ചൊവ്വാഴ്ച സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചിരുന്നു. പ്രസ്റ്റീജ് ഫാല്‍ക്കണില്‍ മൂന്ന് ശ്രീലങ്കക്കാരും ഉണ്ടായിരുന്നു.