പ്രവാസി റെസിഡന്റ് കാർഡുകളുടെ കാലാവധി 10 വർഷത്തേക്ക് വർധിപ്പിച്ചു ഒമാൻ

ഡയറക്ടർ ജനറൽ നിശ്ചയിച്ച വിവിധ വിഭാഗങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസരിച്ചാണ് 10 വർഷത്തെ റസിഡൻസി കാർഡ് നൽകുക.ഇത് സംബന്ധിച്ച ഉത്തരവ് പൊലീസ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ഹസ്സൻ മുഹ്സിൻ ശുറൈഖി പുറത്തിറക്കി.

author-image
Devina
New Update
oman residence

മസ്കത്ത്: പ്രവാസി റെസിഡന്റ് കാർഡുകളുടെ കാലാവധി 10 വർഷത്തേക്ക് വർധിപ്പിച്ചതായി ഒമാൻ.

 ഡയറക്ടർ ജനറൽ നിശ്ചയിച്ച വിവിധ വിഭാഗങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസരിച്ചാണ് 10 വർഷത്തെ റസിഡൻസി കാർഡ് നൽകുക.

 ഇത് സംബന്ധിച്ച ഉത്തരവ് പൊലീസ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ഹസ്സൻ മുഹ്സിൻ ശുറൈഖി പുറത്തിറക്കി.

 ഒരു വർഷം അഞ്ച് റിയാൽ എന്ന കണക്കിൽ പത്ത് വർഷത്തേക്ക് പണം നൽകി റസിഡന്റ് കാർഡിന്റെ കാലാവധി നീട്ടാം.

റസിഡൻസി കാർഡ് നഷ്ടപ്പെട്ടാലോ കേടായാലോ പകരം പുതിയ കാർഡ് 20 റിയാൽ നൽകിയാൽ ലഭിക്കും.

ജനങ്ങൾക്ക് സർക്കാർ നൽകുന്ന സേവനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കുറയ്ക്കാനും അതിവേഗം റസിഡൻസി കാർഡുകൾ ലഭ്യമാക്കാനും വേണ്ടിയാണ് പുതിയ ഉത്തരവ് ഇറക്കിയതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.