ഒമാന്‍ വെടിവെപ്പ്: മരണം ഒമ്പതായി, ഒരാള്‍ ഇന്ത്യക്കാരന്‍;

പരിക്കേറ്റവരില്‍ നാലുപേര്‍ റോയല്‍ ഒമാന്‍ പോലീസിലേയും സിവില്‍ ഡിഫന്‍സിലേയും ആംബുലന്‍സ് അതോറിറ്റിയിലേയും അംഗങ്ങളാണ്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

author-image
Prana
New Update
tex
Listen to this article
0.75x1x1.5x
00:00/ 00:00

ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിലുണ്ടായ വെടിവെപ്പില്‍ മരണം ഒമ്പതായി. ഇവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. ഒരു ഇന്ത്യക്കാരന് പരിക്കേറ്റിട്ടുമുണ്ട്. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മസ്‌കറ്റ് ഗവര്‍ണറേറ്റിലെ വാദി കബീര്‍ മേഖലയില്‍ പള്ളിക്ക് സമീപം തിങ്കളാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. മരിച്ച ഒമ്പതുപേരില്‍ അഞ്ച് സാധാരണക്കാരും ഒരു പോലീസുകാരനും മൂന്ന് അക്രമികളും ഉള്‍പ്പെടുന്നു. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരില്‍ നാലുപേര്‍ റോയല്‍ ഒമാന്‍ പോലീസിലേയും സിവില്‍ ഡിഫന്‍സിലേയും ആംബുലന്‍സ് അതോറിറ്റിയിലേയും അംഗങ്ങളാണ്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
അക്രമത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച റോയല്‍ ഒമാന്‍ പോലീസ്, പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് ഭേദമാകട്ടെന്നും അറിയിച്ചു. സഹകരണത്തിന് ജനങ്ങളോട് നന്ദി അറിയിക്കുന്നതായും റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി.