ഐസ്‌ലാന്‍ഡില്‍ മഞ്ഞ് ഗുഹ തകര്‍ന്ന് ഒരു മരണം. 25 വിനോദസഞ്ചാരികള്‍ തെക്കന്‍ ഐസ്‌ലാന്‍ഡിലെ ബ്രെഡാമര്‍കുര്‍ജോകുള്‍ ഹിമാനി സന്ദര്‍ശിക്കവേയാണ് മഞ്ഞ് ഗുഹ ഭാഗികമായി തകര്‍ന്നത്. അപകടത്തില്‍ രണ്ട് പേര്‍ക്കായിരുന്നു ഗുരുതരമായി പരുക്കേറ്റത്. എന്നാല്‍ ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. പരുക്കേറ്റയാളെ എയര്‍ലിഫ്റ്റ് ചെയ്ത് റെയ്ക്ജാവികിലെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
അതേസമയം നാല് പേര്‍ ഐസിന് താഴെ കുടുങ്ങിയിരുന്നുവെന്നും അതില്‍ രണ്ട് പേരെ രക്ഷിച്ചെന്നും സുഡുര്‍ലാന്‍ഡ് പൊലീസ് പറഞ്ഞു. മഞ്ഞുഗുഹയില്‍ കുടുങ്ങിയ രണ്ട് പേര്‍ക്കുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് പുറത്തിറക്കിയ പ്രസ്താവന പറഞ്ഞു.
ഡാനിഷ് നാവികസേന, ഐസ്‌ലാന്‍ഡിക് കോസ്റ്റ് ഗാര്‍ഡ് മൂന്ന് ഹെലികോപ്റ്റര്‍ എന്നീ സംവിധാനങ്ങളുള്‍പ്പെടുത്തിയുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ വിസിര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂപ്രകൃതിയുടെ പരുഷത കാരണം, വലിയ ഐസ് ബ്രേക്കിങ് മെഷീനുകള്‍ സംഭവ സ്ഥലത്തേക്ക് കൊണ്ടുവരുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും വിസിര്‍ പറഞ്ഞു.
അപകടമായ സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം രാത്രി തിരച്ചില്‍ നിര്‍ത്തിവെച്ചെങ്കിലും ഇന്ന് രാവിലെ മുതല്‍ പുനരാരംഭിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് അപകടം നടക്കുന്നത്. ഐസ് ഗുഹയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ തെക്കുകിഴക്കന്‍ ഐസ് ലാന്‍ഡില്‍ വെള്ളിയാഴ്ച നടന്ന അഗ്‌നിപര്‍വത സ്‌ഫോടനവുമായി ഇതിന് ബന്ധമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഐസ്‌ലാന്‍ഡില്‍ മഞ്ഞുഗുഹ തകര്‍ന്ന് ഒരു മരണം; രണ്ടുപേരെ കാണാനില്ല
25 വിനോദസഞ്ചാരികള്‍ തെക്കന്‍ ഐസ്‌ലാന്‍ഡിലെ ബ്രെഡാമര്‍കുര്‍ജോകുള്‍ ഹിമാനി സന്ദര്‍ശിക്കവേയാണ് മഞ്ഞ് ഗുഹ ഭാഗികമായി തകര്‍ന്നത്. അപകടത്തില്‍ രണ്ട് പേര്‍ക്കായിരുന്നു ഗുരുതരമായി പരുക്കേറ്റത്.
New Update
00:00
/ 00:00