റഷ്യയും ഉക്രെയ്നും തമ്മിലുള്ള ദീർഘകാല യുദ്ധത്തിൽ നഷ്ടങ്ങൾ മാത്രം ബാക്കി

റഷ്യ-യുക്രൈന്‍ യുദ്ധം 1000 ദിവസം പിന്നിട്ടു. ഇരുരാജ്യങ്ങള്‍ക്കും ദീര്‍ഘനാള്‍ നീണ്ട യുദ്ധം സമ്മാനിച്ചത് നഷ്ടങ്ങള്‍ മാത്രം.യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും കാര്യമായി നടക്കുന്നില്ല. തീവ്രമാക്കാനുള്ള നടപടികള്‍ നടക്കുകയും ചെയ്യുന്നുണ്ട്.

author-image
Rajesh T L
New Update
th

റഷ്യ-യുക്രൈന്‍ യുദ്ധം 1000 ദിവസം പിന്നിട്ടു.ഇരുരാജ്യങ്ങള്‍ക്കും ദീര്‍ഘനാള്‍ നീണ്ട യുദ്ധം സമ്മാനിച്ചത് നഷ്ടങ്ങള്‍ മാത്രം.യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും കാര്യമായി നടക്കുന്നില്ല.തീവ്രമാക്കാനുള്ള നടപടികള്‍ നടക്കുകയും ചെയ്യുന്നുണ്ട്.അതിലൊന്നാണ് ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതിന് യുക്രൈന് യുഎസ് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയത്. 

പിന്നാലെ യുക്രൈന്‍ ദീര്‍ഘദൂര മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു. റഷ്യയാണ് ഇക്കാര്യം അറിയിച്ചത്.യുഎസ് നിര്‍മിത മിസൈല്‍ വഴിയായിരുന്നു ആക്രമണം. റഷ്യയുടെ ബ്രയാന്‍സ്‌ക് മേഖലയിലേക്ക് യുക്രൈന്‍ മിസൈലുകള്‍ തൊടുത്തുവിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 3.25നായിരുന്നു ആക്രമണം. 5 മിസൈലുകള്‍ റഷ്യ ആക്രമിച്ചുതകര്‍ത്തു.മറ്റൊന്ന് തകര്‍ന്നുവീണു.തകര്‍ന്ന മിസൈലിന്റെ ഭാഗങ്ങള്‍ സൈനിക കേന്ദ്രത്തിനടുത്ത് പതിച്ചു. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് റഷ്യന്‍ വ്യോമ പ്രതിരോധ സേന അറിയിച്ചത്. 

റഷ്യയ്ക്കകത്തെ സൈനിക കേന്ദ്രങ്ങളെ യുക്രെയ്ന്‍ ആദ്യമായാണ് ദീര്‍ഘദൂര അമേരിക്കന്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഗതി മാറ്റുന്ന തീരുമാനമാണ് യുഎസിന്റെ ഭാഗത്തുനിന്നുണ്ടായത്. റഷ്യ-യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് യുഎസ് നയത്തിലുണ്ടായ നിര്‍ണായ വ്യതിയാനവുമായിരുന്നു ആ തീരുമാനം.ദീര്‍ഘദൂര മിസൈലുകള്‍ക്കുള്ള വിലക്കാണ് ബൈഡന്‍ ഭരണകൂടം നീക്കിയത്. 

യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്നാണ് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനിയിലുണ്ടായ ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനം ഏറെ വിമര്‍ശനം വിളിച്ചുവരുത്തുന്നുണ്ട്. 

യുക്രൈന്റെ ആക്രമണത്തിനു പിന്നാലെ റഷ്യയില്‍ നിന്ന് വരുന്നത് ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ടുകളാണ്.ആണവായുധം ഉപയോഗിക്കാനുള്ള നയത്തില്‍ റഷ്യ മാറ്റം വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.മാസങ്ങള്‍ക്കു മുമ്പ് തന്നെ ഇതു സംബന്ധിച്ച മുന്നറിയിപ്പ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് റഷ്യ നല്‍കിയിരുന്നു.റഷ്യയില്‍ അമേരിക്കയുടെയോ ബ്രിട്ടന്റേയൊ ഫ്രാന്‍സിന്റെയോ ദീര്‍ഘ ദൂര ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ അനുമതി നല്‍കിയാല്‍ ആ നാറ്റോ അംഗങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാകും എന്നായിരുന്നു പുടിന്റെ മുന്നറിയിപ്പ്. 

പുടിന്‍ ആണവായുധ ഉപയോഗ നയത്തില്‍ മാറ്റം വരുത്തിയത് അതുകൊണ്ടുതന്നെ ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. അടിയന്തര ഘട്ടത്തില്‍ ആണവായുധം പ്രയോഗിക്കാനുള്ള നിര്‍ദ്ദേശം നല്‍കാന്‍ ഇനി പുടിന് സാധിക്കും.രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടായാല്‍ പുടിന്‍ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ല എന്ന വിലയിരുത്തലാണുള്ളത്. 

രാജ്യത്തിനു നേരെ ആണവായുധ ആക്രമണം ഉണ്ടായാല്‍,അല്ലെങ്കില്‍ രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുന്ന ഘട്ടത്തില്‍ ആണവായുധം പ്രയോഗിക്കാം എന്നായിരുന്നു നിലവിലുളള നിയമം. ഇതാണ് പുടിന്‍ ഭരണകൂടം മാറ്റം വരുത്തിയിരിക്കുന്നത്.ഇനിയും പ്രകോപനം തുടര്‍ന്നാല്‍ ആണവായുധം പ്രയോഗിക്കും എന്ന വ്യക്തമായ താക്കീതാണ് ഇതിലൂടെ പുടിന്‍ നല്‍കിയിരിക്കുന്നത്. അതിനാല്‍,പുതിയ സംഭവ വികാസങ്ങളെ ആശങ്ങയോടെയാണ് ലോകം നോക്കുന്നത്.

ukraine russia ukrain conflict russia ukraine war