ന്യൂയോർക്ക്: പ്രശസ്ത ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് കമ്പനിയായ ഓപ്പൺ എഐക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ മുൻ ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി.ഇന്ത്യൻ വംശജനായ സുചിർ ബാലാജിയെ (26) സാൻ ഫ്രാൻസിസ്കോയിലെ ഫ്ലാറ്റിൽ നവംബർ 26 നാണു മരിച്ചനിലയിൽ കണ്ടെത്തുന്നത്.
ഓപ്പൺ എഐയിലെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഗവേഷകനായിരുന്ന സുചിർ.2020 നവംബർ മുതൽ 2024 ഓഗസ്റ്റുവരെയാണ് ഓപ്പൺ എഐയിൽ ജോലി ചെയ്തത്. ഓപ്പൺ എഐ പകർപ്പവകാശ നിയമങ്ങൾ ലംഘിക്കുകയാണെന്ന് സുചിർ ഒക്ടോബറിൽ ആരോപിച്ചിരുന്നു.ചാറ്റ് ജി പി ടി അടക്കമുള്ള സാങ്കേതിക വിദ്യകൾ ഇന്റർനെറ്റിനെ ദോഷകരമായി ബാധിക്കുകയാണെന്നും ശുചിർ ആരോപിച്ചിരുന്നു. ഇലോൺ മാസ്ക്കും സാം ആൾട്ട്മാനും ചേർന്നാണ് ഓപ്പൺ എഐ സ്ഥാപിച്ചത്.മൂന്ന് വർഷത്തിന് ശേഷം ഓപ്പൺ എഐ ഉപേക്ഷിച്ചു മസ്‌ക് പുതിയ കമ്പനി സ്ഥാപിച്ചു.