ഫെര്‍ദോയെക്കുറിച്ച്പഠിക്കാന്‍ 15 വര്‍ഷം: അമേരിക്കയുടെ രഹസ്യ ഒപ്പറേഷന്‍

ഭൂമിക്കടിയില്‍ ആഴത്തില്‍ നിര്‍മിച്ച ഫൊര്‍ദോ ആണവ നിലയത്തിന് രണ്ടു വഴികളുണ്ടായിരുന്നതായി യുഎസ് സൈന്യം അവകാശപ്പെടുന്നു. ഓരോ പാതയ്ക്കും മൂന്ന് ഷാഫ്റ്റുകളുണ്ടായിരുന്നു. ഒരു പ്രധാന ഷാഫ്റ്റിന് ഇരുവശത്തും രണ്ട് ചെറിയ ഷാഫ്റ്റുകള്‍

author-image
Biju
New Update
FORDOFDS

വാഷിങ്ടന്‍: ഇറാനിലെ ഫെര്‍ദോ ആണവ കേന്ദ്രത്തിലെ ആക്രമണത്തെക്കുറിച്ച് യുഎസ് സൈന്യം പുതിയ വിവരങ്ങള്‍ പുറത്തുവിട്ടു.  'ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍' എന്നു പേരിട്ട ദൗത്യത്തിനു പിന്നിലെ രഹസ്യ ആസൂത്രണവും, ബി 2 വിമാനത്തിന്റെ ബോംബിങ്ങും അടക്കമുള്ള കാര്യങ്ങളാണ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ വിവരിച്ചത്.

' കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും തിളക്കമുള്ള സ്‌ഫോടനം, പകല്‍ വെളിച്ചം പോലെ തോന്നി'' 30,000 പൗണ്ട് ഭാരമുള്ള കൂറ്റന്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബ് ഇറാന്റെ മണ്ണില്‍ പൊട്ടിത്തെറിക്കുന്നത് കണ്ടതിനു ശേഷം ഒരു പൈലറ്റ് പറഞ്ഞതായി കെയ്ന്‍ വ്യക്തമാക്കി. തിരിച്ചെത്തുമോ എന്നറിയാതെയായിരുന്നു യുഎസ് സൈനികര്‍ പറന്നുയര്‍ന്നത്. അവര്‍ തിരിച്ചിറങ്ങിയപ്പോള്‍ വൈകാരിക നിമിഷങ്ങളാണ് ഉണ്ടായതെന്നും കെയ്ന്‍ പറഞ്ഞു. ഇറാനിലെ ഫെര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ പ്രധാന ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് 'ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍' നടത്തിയത്. ബി 2 ബോംബറുകളില്‍നിന്ന് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചായിരുന്നു ജൂണ്‍ 22ലെ ആക്രമണം.

ഭൂമിക്കടിയില്‍ ആഴത്തില്‍ നിര്‍മിച്ച ഫൊര്‍ദോ ആണവ നിലയത്തിന് രണ്ടു വഴികളുണ്ടായിരുന്നതായി യുഎസ് സൈന്യം അവകാശപ്പെടുന്നു. ഓരോ പാതയ്ക്കും മൂന്ന് ഷാഫ്റ്റുകളുണ്ടായിരുന്നു. ഒരു പ്രധാന ഷാഫ്റ്റിന് ഇരുവശത്തും രണ്ട് ചെറിയ ഷാഫ്റ്റുകള്‍. ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇറാന്‍ ഈ ഷാഫ്റ്റുകള്‍ക്ക് മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ സ്ഥാപിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങളിലൂടെയാണ് ആക്രമണ പദ്ധതിക്ക് അന്തിമ രൂപം നല്‍കിയതെന്ന് കെയ്ന്‍ പറയുന്നു. 

ഡിഫന്‍സ് ത്രെട്ട് റിഡക്ഷന്‍ ഏജന്‍സിയിലെ (ഡിടിആര്‍എ) പേര് വെളിപ്പെടുത്താത്ത രണ്ട് ഉദ്യോഗസ്ഥര്‍ 15 വര്‍ഷത്തിലേറെയായി ഫൊര്‍ദോ ആണവകേന്ദ്രത്തെക്കുറിച്ച് പഠിച്ചു. 2009ല്‍, ഉദ്യോഗസ്ഥരെ ഇറാനിയന്‍ പര്‍വതനിരകളിലെ പ്രധാന നിര്‍മാണങ്ങളുടെ ചിത്രങ്ങള്‍ കാണിച്ചു. കൂടുതല്‍ വിവരങ്ങള്‍ വിശകലനത്തിനായി കൈമാറി. ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങളോളം ഈ സ്ഥലവും കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ചു. ആണവ കേന്ദ്രം നശിപ്പിക്കാന്‍ ശേഷിയുള്ള ആയുധം അന്ന് അമേരിക്കയുടെ പക്കല്‍ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ജിബിയു57 ബങ്കര്‍ബസ്റ്റര്‍ ബോംബ് പരീക്ഷിക്കുന്നതെന്നും കെയ്ന്‍ പറഞ്ഞു. ജൂണില്‍, പ്രസിഡന്റ് ട്രംപില്‍നിന്ന് ദൗത്യം നടപ്പിലാക്കാനുള്ള ഉത്തരവ് വന്നു. ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍ അങ്ങനെയാണ് ആരംഭിച്ചതെന്നും കെയ്ന്‍ പറഞ്ഞു.

 

iran us