New Update
ടെഹ്‌റാന്‍ : ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യംവച്ചു നടത്തിയ വ്യോമാക്രമണം നെതന്യാഹൂ സ്ഥിരീകരിച്ചതിനു പിന്നാലെ ഇറാനെതിരെയുളള ആക്രണണം തുടരുമെന്ന് നെതന്യാഹു അറിയിച്ചു.ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.നിമിഷങ്ങള്‍ക്ക് മുന്‍പ്, ഇസ്രായേലിന്റെ നിലനില്‍പ്പിനായുള്ള ഇറാന്റെ ഭീഷണി തടയുന്നതിനായി ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന സൈനിക നടപടി ആരംഭിച്ചു'.
ഈ ഭീഷണി ഇല്ലാതാക്കാന്‍ ആവശ്യമായത്ര ദിവസത്തേക്ക് ഓപ്പറേഷന്‍ തുടരുമെന്നും നെതന്യാഹു പറഞ്ഞു.
ഇറാന് ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ഒരു പദ്ധതി ഉണ്ടായിരുന്നുവെന്നും, തടഞ്ഞില്ലെങ്കില്‍ അവര്‍ക്ക് ആണവായുധം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും നെതന്യാഹു അവകാശപ്പെട്ടു.ഇറാന്റെ ആണവ പദ്ധതിയുടെ പ്രധാന ഭാഗത്താണ് ആക്രമണം നടത്തിയത്. ഇറാനിലെ നതാന്‍സിലെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തെ ലക്ഷ്യമിട്ടു. ഇറാനിലെ ആണവ ശാസ്ത്രജ്ഞരെ ഞങ്ങള്‍ ലക്ഷ്യമിട്ടു. ഇറാനിലെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ ഹൃദയഭാഗത്തും ഞങ്ങള്‍ ആക്രമണം നടത്തി'നെതന്യാഹു പറഞ്ഞു.