ഒറെഷ്‌നിക് ഹൈപ്പർസോണിക് മിസൈൽ ;അമേരിക്കയും ബ്രിട്ടനും ഭയക്കണം

ആധുനിക ഒറെഷ്‌നിക് ഹൈപ്പർസോണിക് മിസൈൽ പരീക്ഷിക്കുവാൻ റഷ്യ തീരുമാനിച്ചു. വെവ്വേറെ പരീക്ഷിക്കുന്നതിന് പകരം യുദ്ധത്തിൻ്റെ ഭാഗമായി പരീക്ഷിക്കുമെന്നാണ് റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്.

author-image
Rajesh T L
New Update
RUSSIA

മോസ്‌കോ: ആധുനിക ഒറെഷ്‌നിക് ഹൈപ്പർസോണിക് മിസൈൽ പരീക്ഷിക്കുവാൻ റഷ്യ തീരുമാനിച്ചു.വെവ്വേറെ പരീക്ഷിക്കുന്നതിന് പകരം യുദ്ധത്തിൻ്റെ ഭാഗമായി പരീക്ഷിക്കുമെന്നാണ് റഷ്യ  പ്രഖ്യാപിച്ചിരിക്കുന്നത്.ഈ പരീക്ഷണങ്ങൾ നടത്താനാവശ്യമായ ആധുനിക ഒറെഷ്‌നിക് ഹൈപ്പർസോണിക് മിസൈലുകൾ തങ്ങളുടെ പക്കലുണ്ടെന്ന് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും വെളിപ്പെടുത്തുന്നു.റഷ്യയുടെ ആധുനിക ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ വിഭാഗത്തിൽപ്പെടുന്നതാണിത്.ഇത് പരീക്ഷിക്കുമെന്ന് നിരന്തരമായി പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു.ഇതിനോടകം റഷ്യ യുക്രൈനിൽ ഇത് പരീക്ഷിക്കുകയും  ചെയ്തു.ശബ്ദത്തിൻ്റെ 13 മടങ്ങ് വേഗതയാണ് ഇതിനു സഞ്ചരിക്കാൻ കഴിയുന്നത്. 

അതായത് ശബ്ദത്തിൻ്റെ 5 മുതൽ 25 ഇരട്ടിയാണ് വേഗത,ഹൈപ്പർസോണിക് വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ആയുധമാണ് ഹൈപ്പർസോണിക് മിസൈൽ.സെക്കൻഡിൽ 1 മുതൽ 5 മൈൽ വരെയാണ് വേഗതയായി  കണക്കാക്കുന്നത്.(1.6 മുതൽ 8.0 കിമീ/സെക്കൻഡ്).ഇതിൻ്റെ വേഗത മാക് 5 എന്നും അറിയപ്പെടുന്നു.ആണവ പോർമുനകൾ വഹിക്കാനുള്ള കഴിവിനുപരി .ആവശ്യമുള്ള സമയത്ത് അണുബോംബ് വിക്ഷേപിക്കുകയും ചെയ്യാം.

അതല്ലെങ്കിൽ അണുബോംബ് ഇല്ലാതെ വിക്ഷേപിക്കുകയും  ചെയ്യാം.ഒരു യുദ്ധക്കപ്പലിൽ നിന്നാണെങ്കിലും വിക്ഷേപിക്കാൻ സാധിക്കും.സാധാരണയായി വലിയ യുദ്ധങ്ങളിൽ മാത്രമാണ് ഇത്തരത്തിലുള്ള  മിസൈലുകൾ ഉപയോഗിക്കുക

അതല്ലെങ്കിൽ വലിയ പരിശോധനകൾ നടത്തുമ്പോഴും ഇത് ഉപയോഗിച്ചിരുന്നു.ഇത്തരം ഭൂഖണ്ഡാന്ത ബാലിസ്റ്റിക് മിസൈൽ ആണവ ബോംബ് പരീക്ഷണങ്ങൾ നടത്താനാണ് ഉപയോഗിക്കുന്നതെന്ന് കരുതപ്പെടുന്നു.ഉക്രൈന് മുകളിലൂടെയാണ് റഷ്യ ഇത്തരമൊരു മിസൈൽ പ്രയോഗിച്ചത്.റഷ്യയുടെ അടുത്ത ആണവ ആക്രമണം എവിടേക്കാണ് നടത്താൻ പദ്ധതിയിടുന്നത് എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.റഷ്യയിൽ ആണവായുധ ഷെൽട്ടറുകൾ ഒരുക്കാൻ റഷ്യൻ പ്രസിഡൻ്റ് പുടിൻ ഉത്തരവിട്ടതായി പറയപ്പെടുന്നു.

ആണവ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്ന ബങ്കറുകളാണ് പൊതുവെ ന്യൂക്ലിയർ ഷെൽട്ടറുകൾ.പ്രമുഖ നേതാക്കളായ ബഹുജനങ്ങളെ സംരക്ഷിക്കുന്നതിനായി  ബങ്കറുകൾ സ്ഥാപിക്കുമെന്നും പുടിൻ  പറയുന്നു. ന്യൂക്ലിയർ റേഡിയേഷനിൽ നിന്ന് സംരക്ഷിക്കുന്നതിനായി  കൂടുതൽ നീളവും വീതിയുമുള്ള മതിലുകൾ ഭൂഗർഭത്തിൽ തുരങ്കം ഉണ്ടാക്കുമെന്നും പറഞ്ഞു. 

ലോകമെമ്പാടും ഇത്തരം ബങ്കറുകൾ സ്ഥാപിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് റഷ്യയിൽ ആണവായുധ ഷെൽട്ടറുകൾ ഒരുക്കാൻ ഉത്തരവിട്ടതെന്നും പറയപ്പെടുന്നു. ആണവായുധങ്ങളല്ലാത്ത രാജ്യങ്ങൾക്കെതിരെ ആണവായുധങ്ങൾ ഉപയോഗിക്കരുതെന്ന കരാർ റഷ്യ നിലനിർത്തുന്നുണ്ട്.എന്നാൽ പ്രസിഡൻ്റ് പുടിൻ്റെ ഉത്തരവിൻ്റെ പേരിൽ  നിലവിൽ റഷ്യ ചട്ടം മാറ്റിയിരിക്കുന്നു. ഇതനുസരിച്ച് ആണവ ശക്തിയില്ലാത്ത രാജ്യങ്ങൾക്കെതിരെ ആണവായുധം പ്രയോഗിക്കുന്നതിന് റഷ്യൻ പ്രസിഡൻ്റ് പുടിൻ അംഗീകാരം നൽകുകായയിരുന്നു.ഇതിനെ തുടർന്ന് യുക്രൈൻ ഉൾപ്പടെയുള്ള ആണവ ഇതര രാജ്യങ്ങൾക്കെതിരെ ആണവായുധം പ്രയോഗിക്കാൻ പുടിൻ അനുമതി നൽകി. ഇതോടെ റഷ്യയുടെ നയ മാറ്റത്തിന് പുടിൻ അംഗീകാരം നൽകുകയും ചെയ്തു

russian soliders nuclear war nuclear attack russia ukrain conflict russia ukrain war nuclear missile