ലോകരാഷ്ട്രങ്ങള്‍ മ്യാന്‍മറിലേക്ക്

കണക്കുകള്‍ കൃത്യമല്ലെങ്കിലും മരണ സംഖ്യ 2500 കടന്നതായാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. അയ്യായിരത്തോളം പേര്‍ക്ക് പരിക്കേറ്റതായും മ്യാന്‍മറിലെ സൈനിക ഭരണകൂടം പറയുന്നു.

author-image
Biju
New Update
hghg

നീപെഡോ: കഴിഞ്ഞ പത്തെഴുപത്തിയഞ്ച് വര്‍ഷത്തിനെ ഏഷ്യ കണ്ട ഏറ്റവും വലിയ ഭൂചലനത്തിനാണ് മ്യാന്‍മര്‍ സാക്ഷിയായിരിക്കുന്നത്. ഭൂചലനമുണ്ടായി മണിക്കൂറുകള്‍ക്കകം ഞെട്ടിക്കുന്ന വിവരങ്ങളാണ് അവിടെ നിന്നും പുറത്തുവരുന്നത്.

കണക്കുകള്‍ കൃത്യമല്ലെങ്കിലും മരണ സംഖ്യ 2500 കടന്നതായാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. അയ്യായിരത്തോളം പേര്‍ക്ക് പരിക്കേറ്റതായും മ്യാന്‍മറിലെ സൈനിക ഭരണകൂടം പറയുന്നു. ഭൂകമ്പം കനത്ത നാശം വിതച്ച മ്യാന്‍മറിലേക്ക് അന്താരാഷ്ട്ര സഹായം എത്തിത്തുടങ്ങിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ അതിജീവിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 

മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വീസിന്റെ  പ്രവചനമനുസരിച്ച് മ്യാന്‍മറില്‍ മരണസംഖ്യ 10,000 കവിയാനും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂല്യത്തേക്കാള്‍ കൂടുതല്‍ നഷ്ടം സംഭവിക്കാനും സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ന്നതായി ഭരണകൂടം അറിയിച്ചു. ഇത് സാധാരണക്കാരുടെ ജീവഹാനിക്കും പരിക്കുകള്‍ക്കും കാരണമായി. ദുരിതബാധിത പ്രദേശങ്ങളില്‍ നിലവില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. മ്യാന്‍മറിന് സഹായവും സംഭാവനകളും നല്‍കാന്‍ സൈനിക നേതാവ് ജനറല്‍ മിന്‍ ഓങ് ഹ്ലെയിങ് അഭ്യര്‍ഥിച്ചു.

ജീവന്റെ തുടിപ്പുകള്‍ കണ്ടെത്താനുള്ള ഉപകരണങ്ങളുമായി 37 അംഗ ചൈനീസ് സംഘം ശനിയാഴ്ച പുലര്‍ച്ചെ മ്യാന്‍മറിന്റെ മുന്‍ തലസ്ഥാനമായ യാങ്കോണില്‍ ഇറങ്ങിയതായി ചൈനീസ് എംബസി അറിയിച്ചു. റഷ്യയും യുഎസും മ്യാന്‍മറിന് സഹായം വാഗ്ദാനം ചെയ്തു. ഡോക്ടര്‍മാരും തിരച്ചില്‍ നായ്ക്കളുമായി 120 പരിചയസമ്പന്നരായ രക്ഷാപ്രവര്‍ത്തകരെ അയയ്ക്കുമെന്ന് റഷ്യ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് സംഭവിച്ച ഭൂകമ്പത്തില്‍ അയല്‍രാജ്യമായ തായ്ലന്‍ഡിലെ നൂറുകണക്കിന് കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

മ്യാന്‍മറിലേക്ക് ഇന്ത്യ 15 ടണ്ണോളം ദുരിതാശ്വാസ വസ്തുക്കള്‍ അയച്ചിട്ടുണ്ട്1ു. ഹിന്‍ഡണ്‍ വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ സി130ജെ വിമാനത്തിലാണ് അവശ്യസാധനങ്ങള്‍ കൊണ്ടുപോയത്. ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുതപ്പുകള്‍, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടര്‍ പ്യൂരിഫയറുകള്‍, സോളാര്‍ ലാമ്പുകള്‍, ജനറേറ്റര്‍ സെറ്റുകള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയ സാധനങ്ങളാണ് അയക്കുന്നത്. തായ്ലന്റിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ നേരത്തെ തുറന്നിരുന്നു.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലായിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. പ്രഭവകേന്ദ്രത്തില്‍ നിന്ന് 1,000 കിലോമീറ്റര്‍ അകലെയുള്ള തായ് തലസ്ഥാനമായ ബാങ്കോക്കില്‍, തകര്‍ന്ന 33 നില ടവറിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിര്‍മ്മാണ തൊഴിലാളികളെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം ശക്തമാക്കി. ബാങ്കോക്കില്‍ ഇരുപതോളം പേര്‍ മരിക്കുകയും 101 പേരെ കാണാതാവുകയും ചെയ്തതായി തായ് അധികൃതരും പറയുന്നുണ്ട്.

earthquake myanmar