/kalakaumudi/media/media_files/2025/06/27/japamdg-2025-06-27-15-13-18.jpg)
ടോക്കിയോ: ജപ്പാനില്‍ 470 ലധികം ഭൂചലനങ്ങള്‍ ഉണ്ടായതായി ദേശീയ കാലാവസ്ഥാ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. തെക്കന്‍ ജപ്പാനിലെ ഒരു വിദൂര ദ്വീപസമൂഹത്തില്‍ ആണ് ശനിയാഴ്ച മുതല്‍ ഭൂകമ്പങ്ങള്‍ ഉണ്ടായത്. ക്യൂഷുവിന് തെക്ക് സ്ഥിതി ചെയ്യുന്ന ടോക്കര ദ്വീപുകളിലാണ് നിരന്തരം ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നത്. എന്നാല്‍ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം, പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രതയുള്ള ഭൂചലനം വരെ ഉണ്ടായേക്കാമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. ജൂണ്‍ 21 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകമ്പങ്ങള്‍ 5.1 തീവ്രതയുള്ള രണ്ട് ഭൂകമ്പങ്ങളായിരുന്നു. ഒന്ന് ജൂണ്‍ 22 നും ഒന്ന് ജൂണ്‍ 24 നും.
2025 ജൂലൈയില്‍ ജപ്പാനില്‍ വലിയൊരു ദുരന്തമുണ്ടാകുമെന്ന ബാബ വാംഗ എന്നറിയപ്പെടുന്ന റിയോ തറ്റ്‌സുകിയുടെ പ്രവചനം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ജപ്പാനെയും ജപ്പാന്റെ ടൂറിസം മേഖലയെയും ഇത് കാര്യമായി ബാധിച്ചു. ജപ്പാനില്‍ ജൂലൈയിലെ ട്രാവല്‍ ബുക്കിങ്ങില്‍ 80 ശതമാനം കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
2023 സെപ്റ്റംബറില്‍ ടോക്കര ദ്വീപുകളില്‍ നിരവധി ഭൂകമ്പങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 15 ദിവസത്തിനുള്ളില്‍ 346 ഭൂകമ്പങ്ങള്‍ ആണ് ആ വര്‍ഷം രേഖപ്പെടുത്തിയത്.