/kalakaumudi/media/media_files/2025/11/20/dweep-2025-11-20-16-50-24.jpg)
ഇസ്ലാമാബാദ്: അറബിക്കടലില്‍ കൃത്രിമ ദ്വീപ് നിര്‍മ്മിക്കാനുള്ള പദ്ധതികളുമായി പാകിസ്ഥാന്‍. കഴുത്തൊപ്പം കടത്തില്‍ മുങ്ങിയിരിക്കുമ്പോഴാണ് കോടികള്‍ ചിലവഴിച്ച് ആഴക്കടലിന് നടുവില്‍ കൃത്രിമ നഗരം സൃഷ്ടിക്കാന്‍ രാജ്യം തയ്യാറെടുക്കുന്നത്. തെക്കന്‍ സിന്ധ് പ്രവശ്യയിലെ സുജാവലില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ കടലില്‍ കൃത്രിമ ദ്വീപ് നിര്‍മ്മിക്കാനാണ് പാകിസ്ഥാന്‍ തീരുമാനിച്ചിരിക്കുന്നത്. 6 അടിയിലേറെ ഉയരത്തിലാവും ദ്വീപെന്നാണ് വിവരം.
പാകിസ്ഥാനോട് ചേര്‍ന്ന് കടലില്‍ എണ്ണശേഖരമുണ്ടെന്ന് കരുതുന്ന പ്രദേശത്ത് 25 ലേറെ എണ്ണക്കിണറുകള്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ക്ൃത്രിമ ദ്വീപ് നിര്‍മ്മാണം. പാക് പെട്രോളിയം കോര്‍പറേഷന്റെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. അടുത്തവര്‍ഷം ആദ്യത്തോടെ പ്രവര്‍ത്തനസജ്ജമാക്കാനാണ് ശ്രമം
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
