അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാക് വ്യോമാക്രമണം; പത്ത് പേര്‍ കൊല്ലപ്പെട്ടു

ഖോസ്റ്റ് പ്രവിശ്യയില്‍ തിങ്കളാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. ഖോസ്റ്റിലെ ഗുര്‍ബുസ് ജില്ലയിലെ മുഗള്‍ഗായ് പ്രദേശത്താണ് വ്യോമാക്രമണം ഉണ്ടായതെന്ന് താലിബാന്‍ സര്‍ക്കാര്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു

author-image
Biju
New Update
pak

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പാക് വ്യോമാക്രമണത്തില്‍ ഒന്‍പത് കുട്ടികളും ഒരു സ്ത്രീയുമടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടെന്ന് താലിബാന്‍ ഭരണകൂടം അറിയിച്ചു. ഖോസ്റ്റ് പ്രവിശ്യയില്‍ തിങ്കളാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. ഖോസ്റ്റിലെ ഗുര്‍ബുസ് ജില്ലയിലെ മുഗള്‍ഗായ് പ്രദേശത്താണ് വ്യോമാക്രമണം ഉണ്ടായതെന്ന് താലിബാന്‍ സര്‍ക്കാര്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. 

'ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഖോസ്റ്റ് പ്രവിശ്യയിലെ മുഗള്‍ഗായ് പ്രദേശത്തുണ്ടായ വ്യോമാക്രമണത്തില്‍ ഒന്‍പത് കുട്ടികളും ഒരു സ്ത്രീയും രക്തസാക്ഷിത്വം വഹിച്ചു. കൊല്ലപ്പെട്ടവരില്‍ അഞ്ച് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.' ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്- സബിഹുള്ള മുദാഹിദ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 

2021-ല്‍ താലിബാന്‍ അഫ്ഗാനില്‍ അധികാരത്തില്‍ എത്തിയതിന് ശേഷം പാക്കിസ്ഥാനുമായി നിരന്തരം സംഘര്‍ഷത്തിലാണ്. അഫ്ഗാനിലെ കാബൂള്‍, ഖോസ്റ്റ്, ജലാലാബാദ്, പക്തിക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള പാക് ആക്രമണ പരമ്പരകള്‍ സംഘര്‍ഷത്തിന്റെ തീവ്രത വര്‍ധിപ്പിക്കുകയാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് നേരത്തെ തുര്‍ക്കിയുടെയും ഖത്തറിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയിരുന്നില്ല. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും രാജ്യതാല്‍പര്യത്തിന് എതിരായ നീക്കങ്ങളെ ചെറുക്കുമെന്നുമാണ് അഫ്ഗാന്റെ നിലപാട്. എന്നാല്‍ അഫ്ഗാന്‍ വാദത്തെ പാക്കിസ്ഥാന്‍ നിഷേധിക്കുകയാണ്. അതേസമയം സംഘര്‍ഷത്തില്‍ ഇതിനോടകം നൂറിലധികം ആളുകളാണ് കൊല്ലപ്പെട്ടത്.