ഓപ്പറേഷന്‍ റാദ് അല്‍-സുലം; പാക് സൈനിക പോസ്റ്റുകള്‍ ചുട്ടെരിച്ച് അഫ്ഗാന്‍

ഓപ്പറേഷന്‍ ഗസബ് ലില്‍ ഹഖ്' എന്ന പേരില്‍ പാകിസ്ഥാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍, കാണ്ഡഹാര്‍ എന്നിവിടങ്ങളില്‍ വ്യോമാക്രമണം നടത്തി. ഏകദേശം 274 താലിബാന്‍ പോരാളികളെ വധിച്ചതായി പാകിസ്ഥാന്‍ അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ആക്രമണം

author-image
Biju
New Update
OPERATION 2

ഇസ്ലാമാബാദ്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സൈനിക നീക്കങ്ങള്‍ അതിരൂക്ഷമായി തുടരുന്നതിനിടെ പാകിസ്ഥാന്‍ സൈനിക ക്യാമ്പുകള്‍ ലക്ഷ്യമിട്ട് താലിബാന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. മിരാന്‍ഷാ, സ്പിന്‍വാം എന്നിവിടങ്ങളിലെ സൈനിക പോസ്റ്റുകളാണ് താലിബാന്‍ പ്രധാനമായും ലക്ഷ്യമിട്ടത്.

ഓപ്പറേഷന്‍ ഗസബ് ലില്‍ ഹഖ് എന്ന പേരില്‍ പാകിസ്ഥാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍, കാണ്ഡഹാര്‍ എന്നിവിടങ്ങളില്‍ വ്യോമാക്രമണം നടത്തി. ഏകദേശം 274 താലിബാന്‍ പോരാളികളെ വധിച്ചതായി പാകിസ്ഥാന്‍ അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ആക്രമണം. 

പാകിസ്ഥാന്റെ ആക്രമണത്തില്‍ തങ്ങളുടെ 13 സൈനികര്‍ കൊല്ലപ്പെട്ടതായും പകരം 55 പാകിസ്ഥാന്‍ സൈനികരെ വധിച്ചതായും താലിബാന്‍ അവകാശപ്പെട്ടു. (എന്നാല്‍ 12 സൈനികര്‍ കൊല്ലപ്പെട്ടതായാണ് പാകിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടുള്ളത്).

തിരിച്ച് അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് വിമാനത്താവളത്തിന് സമീപം ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. കറാച്ചി ഉള്‍പ്പെടെയുള്ള പാകിസ്ഥാന്‍ നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് താലിബാന്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇരുഭാഗത്തുനിന്നും ആക്രമണങ്ങള്‍ നിലച്ചിട്ടില്ല.

പുതിയ സാഹചര്യത്തില്‍ യുഎന്‍ സെക്രട്ടറി ജനറലും യൂറോപ്യന്‍ യൂണിയനും ഉടന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സൗദി അറേബ്യയും ഖത്തറും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഇരു രാജ്യങ്ങളെയും അറിയിച്ചു.