/kalakaumudi/media/media_files/2025/06/29/asim-muneer-2025-06-29-13-04-09.png)
ഇസ്ലാമാബാദ്: ഇന്ത്യ പ്രകോപനങ്ങളില്ലാതെ രണ്ട് തവണ പാകിസ്ഥാനെ ആക്രമിച്ചുവെന്ന് പാകിസ്ഥാന്‍ കരസേനാ മേധാവി ജനറല്‍ അസിം മുനീര്‍.ഇന്ത്യയുടേത് 'വരും വരായ്കകള്‍ നോക്കാതെയുള്ള' നടപടിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. മേഖലയിലെ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയെ കുറ്റപ്പെടുത്തിയ മുനീര്‍, ഭാവിയില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ആക്രമണമുണ്ടായാല്‍ തക്കതായ തിരിച്ചടി നല്‍കുമെന്നും വ്യക്തമാക്കി.ശനിയാഴ്ച കറാച്ചിയിലെ പാകിസ്ഥാന്‍ നേവല്‍ അക്കാദമിയില്‍ സംസാരിക്കുമ്പോഴായിരുന്നു അസിം മുനീര്‍ ഇക്കാര്യം സൂചിപ്പിച്ചത്.പ്രകോപനങ്ങളില്ലാത്ത ഇന്ത്യന്‍ സൈനിക നടപടികളോട് ഇസ്ലാമാബാദ് ശക്തമായി പ്രതികരിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടു. പ്രകോപനങ്ങളുണ്ടായിട്ടും, പാകിസ്ഥാന്‍ സംയമനവും പക്വതയും പ്രകടിപ്പിച്ചു, സമാധാനത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. തീവ്രവാദം ഇല്ലാതാക്കുന്ന നടപടികളില്‍ പാകിസ്ഥാന്‍ അടുത്തെത്തിയപ്പോള്‍ ഇന്ത്യ മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നും മുനീര്‍ ആരോപിച്ചു.
അതേസമയം, മുനീര്‍ കശ്മീരില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീണ്ടും മുനീര്‍ പ്രസംഗത്തില്‍ പ്രസ്താവന നടത്തി. 'ഇന്ത്യയുടെ നിയമവിരുദ്ധമായ അധിനിവേശത്തിനെതിരെ പോരാടുന്ന നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങള്‍ നാം ഓര്‍ക്കണം' എന്നാണ് മുനീര്‍ പറഞ്ഞത്. ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ക്കും കശ്മീരി ജനതയുടെ അഭിലാഷങ്ങള്‍ക്കും അനുസൃതമായി കശ്മീര്‍ വിഷയത്തിന് നീതിയുക്തമായ പരിഹാരം കാണുന്നതിന് പാകിസ്ഥാന്‍ ശക്തമായി വാദിക്കുന്നുവെന്നും മൂനീര്‍ കൂട്ടിച്ചേര്‍ത്തു.