പാക് സൈനിക മേധാവിയുടെ വ്യാമോഹം വീണ്ടും; ഇന്ത്യയ്‌ക്കെതിരെ ആണവാക്രമണ ഭീഷണി

യുനൈറ്റഡ് സ്റ്റേറ്റ്‌സ് സെന്‍ട്രല്‍ കമാന്‍ഡിന്റെ സ്ഥാനമൊഴിയുന്ന കമാന്‍ഡര്‍ ജനറല്‍ മൈക്കിള്‍ കുറില്ലയുടെ വിരമിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎസില്‍ എത്തിയതായിരുന്നു അസിം മുനീര്‍

author-image
Biju
New Update
ASIM

ഫ്‌ളോറിഡ: ഇന്ത്യയ്‌ക്കെതിരെ ആണവ ഭീഷണിയുമായി പാക്ക് സൈനിക മേധാവി അസിം മുനീര്‍. തങ്ങളുടെ നിലനില്‍പ്പിന് ഭീഷണി നേരിടുകയാണെങ്കില്‍ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാന്‍ മടിക്കില്ലെന്നായിരുന്നു അസിം മുനീറിന്റെ പ്രതികരണം. ഫ്‌ളോറിഡയില്‍ നടന്ന അത്താഴവിരുന്നില്‍ സംസാരിക്കവേയാണ് അസിം മുനീറിന്റെ പ്രതികരണം.

''ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങള്‍ ഇല്ലാതാകുമെന്നു തോന്നിയാല്‍, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും'' അസിം മുനീര്‍ പറഞ്ഞു. യുനൈറ്റഡ് സ്റ്റേറ്റ്‌സ് സെന്‍ട്രല്‍ കമാന്‍ഡിന്റെ സ്ഥാനമൊഴിയുന്ന കമാന്‍ഡര്‍ ജനറല്‍ മൈക്കിള്‍ കുറില്ലയുടെ വിരമിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎസില്‍ എത്തിയതായിരുന്നു അസിം മുനീര്‍.

സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനിലെ 250 മില്യന്‍ ജനങ്ങളെ അപകടത്തിലാക്കിയേക്കാം എന്നും അസിം മുനീര്‍ പറഞ്ഞു. ''ഇന്ത്യ ഒരു അണക്കെട്ട് നിര്‍മിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കും. അതു നിര്‍മിച്ച് കഴിയുമ്പോള്‍ 10 മിസൈല്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് തകര്‍ക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല. ഞങ്ങള്‍ക്ക് മിസൈലുകള്‍ക്ക് കുറവില്ല'' അസിം മുനീര്‍ പറഞ്ഞു.

 

india pakistan news