വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയെ പാക് സൈനിക വക്താവ് സൈറ്റടിച്ചുകാണിച്ചു: ഇതാണ് പാകിസ്ഥാന്റെ സംസ്‌കാരമെന്ന് ലോകമാധ്യമങ്ങള്‍

ഒട്ടും പ്രൊഫഷണല്‍ ആയ പെരുമാറ്റമല്ല സൈനിക വക്താവിന്റേത് എന്നാണ് ഭൂരിഭാഗവും വിമര്‍ശിക്കുന്നത്. യൂണിഫോമിലുള്ള ഒരാള്‍ ഇങ്ങനെ പരസ്യമായി ചെയ്യുന്നത് അവരുടെ സൈന്യം ഒട്ടും പ്രൊഫഷണലല്ലെന്ന വസ്തുതയാണ് വ്യക്തമാക്കുന്നതെന്നും വിമര്‍ശനങ്ങളുയരുന്നു

author-image
Biju
New Update
pakistan site

ഇസ്ലാമാബാദ് : വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയെ നോക്കി കണ്ണിറുക്കിയ പാകിസ്ഥാന്‍ സൈനിക വക്താവിന്റെ നടപടി വിവാദത്തില്‍. പാകിസ്ഥാന്‍ ആര്‍മി വക്താവ് മേജര്‍ ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരിയാണ് പത്രസമ്മേളനത്തിനിടെ വനിതാ പത്രപ്രവര്‍ത്തകയെ നോക്കി കണ്ണിറുക്കിയത്. 

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിതോടെ കടുത്ത വിമര്‍ശനമാണ് സൈനിക വക്താവിനെതിരെ ഉയരുന്നത്. ജയിലിലായ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെപ്പറ്റിയുള്ള ചോദ്യങ്ങളില്‍ പ്രകോപിതനായായിരുന്നു പാകിസ്ഥാന്‍ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറലിന്റെ നടപടി.

വനിതാ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടി നല്‍കിയ ശേഷം അവരെ നോക്കി കണ്ണിറുക്കി കാണിക്കുകയായിരുന്നു. വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കി. ഒട്ടും പ്രൊഫഷണല്‍ ആയ പെരുമാറ്റമല്ല സൈനിക വക്താവിന്റേത് എന്നാണ് ഭൂരിഭാഗവും വിമര്‍ശിക്കുന്നത്. യൂണിഫോമിലുള്ള ഒരാള്‍ ഇങ്ങനെ പരസ്യമായി ചെയ്യുന്നത് അവരുടെ സൈന്യം ഒട്ടും പ്രൊഫഷണലല്ലെന്ന വസ്തുതയാണ് വ്യക്തമാക്കുന്നതെന്നും വിമര്‍ശനങ്ങളുയരുന്നു.