/kalakaumudi/media/media_files/2025/10/25/pak-2-2025-10-25-15-29-20.jpg)
ഇസ്ലാമാബാദ്: അതിര്‍ത്തിമേഖലകളില്‍ വ്യോമഗതാഗതം നിയന്ത്രിക്കാന്‍ നിര്‍ദ്ദേശവുമായി പാകിസ്ഥാന്‍. ഇന്ത്യന്‍ സേനകള്‍ സംയുക്ത സൈനിക അഭ്യാസമായ ത്രിശൂലിന് തയ്യാറെടുക്കുന്നതിനിടെയാണ് പാകിസ്ഥാന്റെ ഈ നീക്കം.
പാക് അതിര്‍ത്തിക്കരികെ ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 10 വരെയാണ് സംയുക്ത സേനാഭ്യാസത്തിന് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇന്ത്യ നേരത്തെ തന്നെ നോട്ടാം പ്രഖ്യാപിച്ചിരുന്നു.സേനകളുടെ സംയുക്ത പ്രവര്‍ത്തന ശേഷി, ആത്മനിര്‍ഭര്‍ത, നവീകരണം എന്നിവ വ്യക്തമാക്കുന്നതാണ് ത്രിശൂല്‍ അഭ്യാസം.
ഒക്ടോബര്‍ 28, 29 തീയ്യതികളില്‍ മധ്യ, തെക്കന്‍ വ്യോമപാതകളില്‍ വ്യത്യസ്ത റൂട്ടുകളിലാണ് പാകിസ്ഥാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആയുധപരീക്ഷണം, സൈനിക അഭ്യാസം,കൃത്രിമോപഗ്രഹ വിക്ഷേപണം മുതലായവയില്‍ ഏതെങ്കിലുമൊന്നിന് തയ്യാറെടുക്കുകയാണോ പാകിസ്താന്‍ എന്നാണ് ഉയരുന്ന സംശയം. ഇന്ത്യ തൃശൂല്‍ പ്രഖ്യാപിച്ചപ്പോഴേക്കും പാകിസ്താന്റെ മുട്ടിടിച്ചുവോയെന്ന പരിഹാസവും ഉയരുന്നുണ്ട്.
അതിര്‍ത്തിയിലെ ഇന്ത്യയുടെ നടപടി സൈനികാഭ്യാസം മാത്രമായിരിക്കില്ല, മറിച്ച് ആയുധ പരീക്ഷണം കൂടിയാകാമെന്ന ആശങ്കയിലാണ് പാക് നടപടിയെന്നാണ് വിലയിരുത്തല്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
