/kalakaumudi/media/media_files/2026/01/24/chaver-2026-01-24-07-32-57.jpg)
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ഒരു വിവാഹ ആഘോഷത്തിനിടെ ചാവേര്‍ സ്‌ഫോടനം. വെള്ളിയാഴ്ച രാത്രിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു.
10 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പ്രവിശ്യയിലെ ഒരു സമാധാന സമിതി അംഗമായ നൂര്‍ ആലം മെഹ്‌സൂദിന്റെ വസതിയിലാണ് ചാവേര്‍ സ്‌ഫോടനം നടന്നത്. ആക്രമണം നടക്കുമ്പോള്‍ വിവാഹ ആഘോഷത്തിന്റെ ഭാഗമായി അതിഥികള്‍ നൃത്തം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ മുറിയുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു,
സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരില്‍ സമാധാന സമിതി നേതാവ് വഹീദുള്ള മെഹ്സൂദ് എന്ന ജിഗ്രി മെഹ്സൂദും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഖൈബര്‍ പഖ്തുന്‍ഖ്വ മുഖ്യമന്ത്രി സൊഹൈല്‍ അഫ്രീദി സ്ഫോടനത്തെ ശക്തമായി അപലപിച്ചു. ഈ മാസം മേഖലയിലെ ബന്നുവില്‍ സമാധാന സമിതിയിലെ നാല് അംഗങ്ങളെ സായുധരായ അക്രമികള്‍ കൊലപ്പെടുത്തിയിരുന്നു. 2025 നവംബറില്‍, ബന്നുവിലെ സമാധാന സമിതി ഓഫിസ് ആക്രമിക്കപ്പെടുകയും ഏഴ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
