ഇസ്‌ലാമാബാദ്: 20 വര്‍ഷമായി അമേരിക്ക ശ്രമിച്ചിട്ടും അഫ്ഗാനിസ്ഥാനിലെ താലിബാനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ പാകിസ്ഥാനുമായി കൈകോര്‍ത്താണ് അമേരിക്ക താലിബാനെതിരെ പോരാടുന്നത്.20 വര്‍ഷം അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ അമേരിക്ക നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധം 2021ല്‍ ആയിരുന്നു അവസാനിച്ചത്.യു.എ.സും താലിബാനും തമ്മില്‍ സമാധാന കരാര്‍ ഒപ്പുവച്ചതോടെ സംഘര്‍ഷം അവസാനിച്ചു.
താലിബാന്‍ ഭീകരാക്രമണം നിര്‍ത്തിയാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേന പൂര്‍ണമായും പിന്‍വാങ്ങുമെന്നായിരുന്നു കരാര്‍.ഈ കരാര്‍ പ്രകാരം അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങി.താലിബാന്‍ ഉടന്‍ തന്നെ അഫ്ഗാനിസ്ഥാന്റെ അധികാരം ഏറ്റെടുക്കുകയും ചെയ്തു.യു.എ.സ് സേനയുടെ പിന്‍വാങ്ങല്‍ മുതലെടുത്ത് താലിബാന്‍ ഉടന്‍ അധികാരം പിടിച്ചെടുക്കുകയെന്നു വേണം പറയാന്‍.20 വര്‍ഷം അമേരിക്ക നടത്തിയ ആക്രമണം ഫലം കണ്ടതേയില്ല.
ഇപ്പോള്‍,അഫ്ഗാനിസ്ഥാനിലെ താലിബാന്‍ കേന്ദ്രങ്ങളില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണം വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.താലിബാനെതിരെയുള്ള ഈ ആക്രമണങ്ങളെ അഫ്ഗാന്‍ സര്‍ക്കാര്‍ ശക്തമായി അപലപിച്ചു.
പാകിസ്ഥാനിലെ താലിബാന്റെ രഹസ്യ കേന്ദ്രങ്ങള്‍ അഫ്ഗാനിലാണുള്ളത്.അവര്‍ അഫ്ഗാനിസ്ഥാനില്‍ താമസിച്ച് ഇടയ്ക്കിടെ പാക്കിസ്ഥാനെ ആക്രമിക്കാറുണ്ടായിരുന്നു.പാകിസ്ഥാന്‍ സൈന്യവുമായും ഇവര്‍ സംഘര്‍ഷത്തിലാണ്.പാകിസ്ഥാനില്‍ താലിബാന്‍ ഭരണം സ്ഥാപിക്കുക എന്നതും, നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുക എന്നതുമാണ് ഈ സംഘടനയുടെ ലക്ഷ്യം.അതിനായി പാകിസ്ഥാന്‍ സൈന്യത്തെ നേരിട്ട് ആക്രമിക്കുക, രാഷ്ട്രീയക്കാരെ കൊല്ലുക,പാകിസ്ഥാനെ അസ്ഥിരപ്പെടുത്തുക എന്നിവയാണ് പാകിസ്ഥാനിലെ താലിബാന്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.തെഹ്രീകെ താലിബാന്‍ പാകിസ്ഥാനില്‍ നിരന്തരം ആക്രമണം നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ എന്ന സംഘടനയ്ക്കെതിരെ പാകിസ്ഥാന്‍ ആക്രമണം നടത്തിയത്.അഫ്ഗാനിസ്ഥാനിലെ അവരുടെ കേന്ദ്രങ്ങളില്‍ പാകിസ്ഥാന്‍ അപ്രതീക്ഷിത ആക്രമണം നടത്തുകയായിരുന്നു.പക്തിക പ്രവിശ്യയിലെ ബര്‍മാല്‍ ജില്ലയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണ പരമ്പരയില്‍ സ്ത്രീകളും കുട്ടികളുമടക്കം 15 പേരെങ്കിലും കൊല്ലപ്പെട്ടു.ഇത് അഫ്ഗാനിലെ താലിബാന്‍ ഹബ്ബാണെന്ന് കരുതുന്നു.ലാമന്‍ ഉള്‍പ്പെടെ ഏഴ് ഗ്രാമങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം ഉണ്ടായത്.പാക് ജെറ്റ് വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് പാക് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ പാര്‍മാലിലെ മുര്‍ഗ് ബസാര്‍ ഗ്രാമത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. സൈനികമായി അത്ര ശക്തമല്ലാത്ത പാക്കിസ്ഥാന് ഇത് വലിയ തലവേദനയായി മാറുമെന്നാണ് കരുതുന്നത്.