പാകിസ്ഥാനില്‍ കാര്‍ ബോംബ് സ്ഫോടനം; 8 പേര്‍ കൊല്ലപ്പെട്ടു, 13 പേര്‍ക്ക് പരിക്ക്

കോടതിയില്‍ വന്നവരും കാല്‍നടയാത്രക്കാരും ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് ഇസ്ലാമാബാദ് പൊലീസ് അറിയിച്ചു

author-image
Biju
New Update
pak

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു ജില്ലാ കോടതിക്ക് പുറത്ത് ചൊവ്വാഴ്ചയുണ്ടായ ശക്തമായ കാര്‍ ബോംബ് സ്ഫോടനത്തില്‍  8 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. കോടതിയില്‍ വന്നവരും കാല്‍നടയാത്രക്കാരും ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് ഇസ്ലാമാബാദ് പൊലീസ് അറിയിച്ചു

കിലോമീറ്ററുകള്‍ അകലെ വരെ സ്ഫോടന ശബ്ദം കേട്ടു. കോടതിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഉടന്‍ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.