/kalakaumudi/media/media_files/2025/07/19/pak-2025-07-19-16-22-44.jpg)
ഇസ്ലാമാബാദ് : ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി നിരോധനം തുടരുമെന്ന് പാകിസ്ഥാന്‍. നിരോധനം ഓഗസ്റ്റ് 24 വരെ നീട്ടിയതായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. സിവിലിയന്‍ വിമാനങ്ങള്‍ക്കും സൈനിക വിമാനങ്ങള്‍ക്കും നിരോധനം ബാധകമായിരിക്കും.
പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ആണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി ഉടന്‍ തുറന്നു കൊടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യന്‍ വിമാനക്കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ പ്രവര്‍ത്തിപ്പിക്കുന്നതോ പാട്ടത്തിനെടുത്തതോ ആയ എല്ലാ വിമാനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമാണ് എന്നും പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ഏപ്രില്‍ 22 ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഏപ്രില്‍ 30 ന് ഇന്ത്യയാണ് ആദ്യമായി വ്യോമാതിര്‍ത്തി അടച്ചത്. ജൂലൈ 24 വരെയാണ് ഇന്ത്യ പാകിസ്ഥാന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നത്. 24 ന് ശേഷം ഈ നിരോധനം നീട്ടാനും സാധ്യതയുണ്ട്.