റാവല്‍പിണ്ടിയില്‍ ഇന്ന് ഇമ്രാന്‍ ഖാന്‍ അനുകൂലികളുടെ പ്രതിഷേധ റാലി; കനത്ത സുരക്ഷ

പാക്കിസ്ഥാന്റെ സൈനിക തലസ്ഥാനമാണ് റാവല്‍പിണ്ടി. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജയിലിലാണ് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

author-image
Biju
New Update
imran

ഇസ്ലാമാബാദ്: ഇമ്രാന്‍ ഖാന്‍ അനുകൂലികളുടെ പ്രതിഷേധം ഇന്ന് റാവല്‍പിണ്ടിയില്‍ നടക്കാനിരിക്കെ കനത്ത ജാഗ്രതയോടെ പാക്കിസ്ഥാന്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ച് തടയാന്‍ കനത്ത സുരക്ഷയാണ് റാവല്‍പിണ്ടിയില്‍ ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി പൊലീസിനെയും സൈനികരെയും വിന്യസിച്ചു. പാക്കിസ്ഥാന്റെ സൈനിക തലസ്ഥാനമാണ് റാവല്‍പിണ്ടി. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജയിലിലാണ് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 

ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐക്ക് പുറമെ, ജമാഅത്തെ-ഇ-ഇസ്ലാമിയും പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. തോഷഖാന കേസില്‍ കഴിഞ്ഞ ദിവസമാണ് 73 വയസുകാരനായ ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീബിക്കും ശനിയാഴ്ച 17 വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചത്. 2023 ഓഗസ്റ്റ് മുതല്‍ റാവല്‍പിണ്ടിയിലെ അഡിയാല അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന ഇമ്രാനെതിരെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഉത്തരവിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഇമ്രാന്‍ ഖാന്റെ എക്‌സ് പോസ്റ്റ് പുറത്തുവന്നത്.