/kalakaumudi/media/media_files/2025/10/29/drone-2025-10-29-08-29-10.jpg)
ഇസ്താംബുള്‍: . അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാന്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണം ഒരു വിദേശ രാജ്യവുമായി ഉള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് പാകിസ്ഥാന്‍ . അഫ്ഗാനിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചയിലാണ് പാക്കിസ്ഥാന്‍ ഇക്കാര്യം അറിയിച്ചത് .
തെഹീരീകെ താലിബാന്‍ പാക്കിസ്ഥാനില്‍) നടത്തുന്ന ആക്രമണത്തിന് മറുപടിയായി പ്രത്യാക്രമണം നടത്താന്‍ പാക്കിസ്ഥാന് അവകാശമുണ്ടെന്ന് അഫ്ഗാന്‍ സംഘം അംഗീകരിക്കണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഇസ്താംബുളില്‍ നടന്നുവന്ന ഉന്നതതല ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
പാക്കിസ്ഥാനെതിരെയോ സൗദി അറേബ്യയ്‌ക്കെതിരെയോ നടക്കുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമാണെന്നു കണക്കാക്കി സംയുക്ത പ്രതിരോധം തീര്‍ക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കരാര്‍ ഇരു രാജ്യങ്ങളും സെപ്റ്റംബര്‍ 17ന് ഒപ്പുവച്ചിരുന്നു.
കഴിഞ്ഞ മാസങ്ങളില്‍ യുഎസുമായും തന്ത്രപരമായ സഖ്യം പാക്കിസ്ഥാന്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമത്താവളത്തിന്റെ അധികാരം തിരിച്ചു പിടിക്കാന്‍ ആലോചിക്കുന്നതായി സെപ്റ്റംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോ ണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇവയെല്ലാം കുട്ടി വായിക്കുമ്പോള്‍ ആരാണ് ഡ്രോല്‍ ആക്രമണത്തിന് രഹസ്യ കരാര്‍ ഒപ്പു വച്ചിരിക്കുന്നതെന്ന് സൂചന വ്യക്തമാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
