/kalakaumudi/media/media_files/uNABMIE3DpQbJWKuejD9.jpeg)
ബംഗ്ലാദേശിലുണ്ടായ സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ ചാരസംഘടനയുടെ പങ്ക് സംശയിക്കുന്നതായി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വസെദ് ജോയ് പറഞ്ഞു. ഇന്റര്‍ സെര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ)യുടെ പങ്ക് സംശയിക്കുന്നതായാണ് സജീബ് പ്രതികരിച്ചത്. പ്രതിഷേധവും ആക്രമണങ്ങളും ആസൂത്രിതമാണെന്നും പ്രക്ഷോഭകര്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഭീകരവാദ സംഘടനകള്‍ക്ക് മാത്രമേ നല്‍കാന്‍ കഴിയൂ എന്നും സജീബ് പറഞ്ഞു.'സാഹചര്യത്തെളിവുകള്‍ കണക്കിലെടുത്താല്‍ പാകിസ്ഥാന്‍ ഐഎസ്‌ഐയുടെ പങ്കാളിത്തം ഞാന്‍ സംശയിക്കുന്നു. ആക്രമണങ്ങളും പ്രതിഷേധങ്ങളും വളരെ ആസൂത്രമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ സാഹചര്യം ആളിക്കത്തിക്കാനുള്ള മനഃപൂര്‍വമായ ശ്രമങ്ങള്‍ നടന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്തുതന്നെ ചെയ്താലും, അവര്‍ അത് വഷളാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.' പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സജീബ് വ്യക്തമാക്കി.